പട്രോള്‍ ഡീസല്‍ വില വീണ്ടും കുറഞ്ഞേക്കുമെന്നു റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി:: പെട്രോളിനും ഡീസലിനും ചെലവാക്കുന്ന പണത്തില്‍ ഇനിയും ലാഭം കിട്ടും. പെട്രോളിന്റെയും ഡീസലിന്റെയും വില വരും ദിവസങ്ങളിലും കുറയാനാണു സാധ്യതയെന്നു വിപണി വിദഗ്ധര്‍ പറയുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ധന വില ഇടിവു തുടരുന്നതാണ് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഇനിയും വില താഴാനുള്ള സാധ്യതയിലേക്കു വിരല്‍ചൂണ്ടുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണു പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഒടുവില്‍ കുറച്ചത്. ലിറ്ററിന് ഒരു രൂപയിലേറെ കുറവ് അന്നു നല്‍കി. രാജ്യാന്തര വിപണിയില്‍ വെള്ളിയാഴ്ച ക്രൂഡ് ഓയില്‍ വില ബാലരിന് 43 ഡോളറിന്റെ നിലവാരത്തിലായിരുന്നു.
ഇന്ന് ക്രൂഡ് ഓയില്‍ വില ആറു വര്‍ഷത്തേ താഴ്ചയിലേക്ക് എത്തി നില്‍ക്കുന്നു. 42.50 രൂപയിലാണ് ഇപ്പോള്‍ യുഎസ് ക്രൂഡ് എത്തി നില്‍ക്കുന്നത്. ഇനി ഇന്ധന വില പുനര്‍നിര്‍ണയിക്കുന്ന് ഈ മാസം 31നാണ്. രൂപയുടെ മൂല്യം കുത്തനേ ഇടിയുകയാണെങ്കിലും അടുത്തയാഴ്ചയോടെ രൂപ തിരിച്ചുകയറുമെന്നു വിലയിരുത്തപ്പെടുന്നു. അങ്ങനെയായാല്‍ ഇന്ധന വില ഇനിയും കുറയ്ക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക് അവസരം ലഭിക്കും.

കേന്ദ്ര സര്‍ക്കാറിന്റെ പോളിസി പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ കണക്കു പ്രകാരം ക്രൂഡ് ഓയില്‍ ഇറക്കുമതി ബില്ല് ഈ വര്‍ഷം 88.20 ബില്യണ്‍ ഡോളറിന്റേതായി കുറയും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 112.70 ബില്യണ്‍ ഡോളറായിരുന്നു.

Top