നഗ്ന ഫോട്ടോ ഷൂട്ട്; വത്തിക്കാനില്‍ പ്ലേബോയ് മോഡല്‍ അറസ്റ്റില്‍

നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്തതിനെ തുടര്‍ന്ന് ബെല്‍ജിയം പ്ലേബോയ് മോഡല്‍ മരിസ പാപ്പന്‍ വത്തിക്കാനില്‍ അറസ്റ്റില്‍. സെന്റ് പീറ്റേഴ്‌സ് ബെസലിക്കയുടെ പശ്ചാത്തലത്തില്‍ മരക്കുരിശും തോളിലേറ്റി നഗ്നയായി നില്‍ക്കുന്ന ചിത്രം ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്ന് ബാക്കി ഫോട്ടോകള്‍ക്കായി ഫോട്ടോഗ്രാഫര്‍ ജെസ്സെവാള്‍ക്കറുമായിസഞ്ചരിക്കുമ്പോഴാണ് അറസ്റ്റ്. ഇരുവരെയും ഇറ്റാലിയന്‍ പോലീസ് ചോദ്യം ചെയ്തു. മരിസയുടെ ഫ്‌ളാറ്റില്‍ നിന്നും ഫോട്ടോ ഷൂട്ടിനു വേണ്ടി ഉപയോഗിച്ച മത ചിഹ്നങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിവാദമായ ഫോട്ടോ ഷൂട്ടുകളുടെ പേരില്‍ മരിസ നേരത്തേയും അറസ്റ്റിലായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2017ല്‍ ഈജിപ്തിലെ പുരാതന കൊണാക്ക് ക്ഷേത്രത്തില്‍ നഗ്നയായി ഫോട്ടോ ഷൂട്ട് നടത്തിയതിന് ഈജിപ്തിലെ ജയിലിലായിരുന്നു ഇവര്‍.  ഇസ്താംബുളിലെ ഹാജിയ സോഫിയയില്‍ വെച്ച് ബുര്‍ഖ ധരിച്ച് നഗ്നതാ പ്രദര്‍ശനം നടത്തിയ ചിത്രവും വന്‍ വിവാദമായിരുന്നു.

Top