കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ പാർട്ടി സെക്രട്ടറിയുടെ ഭാര്യ എന്നതല്ല പി.കെ. ശ്യാമളയുടെ പ്രത്യേകത എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി കെ ശ്യാമളയെ പിന്തുണച്ചതില്‍ തെറ്റില്ലെന്ന് പ്രതിരിച്ചു. എം വി ഗോവിന്ദന്റെ ഭാര്യയായതുകൊണ്ടല്ല, സ്വന്തം യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ശ്യാമള സ്ഥാനാര്‍ഥിയായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ രൂക്ഷമായ എതിര്‍പ്പുകള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.
പി കെ ശ്യാമള സ്ഥാനാര്‍ഥിയായത് ഗോവിന്ദന്‍ മാഷിന്റെ ഭാര്യയായത് കൊണ്ടല്ലെന്നും മത്സരിക്കാനുള്ള എല്ലാ അര്‍ഹതയും ശ്യാമളയ്ക്കുണ്ടെന്നും പിണറായി വ്യക്തമാക്കി. തളിപ്പറമ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎം പി കെ ശ്യാമള ടീച്ചറെ നിശ്ചയിച്ചത് വലിയ വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയത് ചോദ്യം ചെയ്ത് കണ്ണൂര്‍ ജില്ല സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.ശ്യാമള മണ്ഡലത്തിലെ ഏറ്റവും അനുയോജ്യ സ്ഥാനാർഥിയാണ്. മണ്ഡലത്തിന്റെ കാര്യമെടുത്താൽ ആദ്യം പരിഗണിക്കേണ്ടത് പി.കെ. ശ്യാമളയെ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂസ് മലയാളം ക്രോസ് ഫയറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വിവാഹത്തിന് മുന്നേ തന്നെ ഡിവൈഎഫ്ഐയിൽ പ്രവർത്തിച്ച ആളാണ് ശ്യാമള. പൊതുജീവിതം തുടങ്ങിയത് അവിടെ മുതലാണ്. തളിപ്പറമ്പ് മണ്ഡലത്തിൽ താഴെ തട്ട് മുതൽ പ്രവർത്തിക്കുന്ന സഖാവാണ് ശ്യാമള. പൊതു അംഗീകാരമുള്ള വനിതയാണവർ. ജീവിതത്തിൻ്റെ ഒരു ഭാഗത്തും രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമാകാതെ ഇരുന്നിട്ടില്ല അവർ. പാർട്ടി സെക്രട്ടറിയുടെ ഭാര്യ എന്ന പ്രത്യേകതയല്ല സ്ഥാനാർഥിത്വത്തിന്റെഅടിസ്ഥാനം, പിണറായി വിജയൻ്റെ വാക്കുകൾ.










