പ്രധാനമന്ത്രി മോദിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍. ഉച്ചയ്ക്ക് ശേഷം ധനമന്ത്രിയെയും കാണും

ദില്ലി:ന്യുഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി വിഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി . 20 മിനിട്ട് നീണ്ടതായിരുന്നു കൂടിക്കാഴ്ച. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോ​ഗസ്ഥ സംഘവും മുഖ്യമന്ത്രിയെ അനു​ഗമിച്ചിരുന്നു. കേരളത്തിന്റെ വികസനം ഉള്‍പ്പെടെ കൂടിക്കാഴ്ചയയില്‍ ചര്‍ച്ചയായതായി വിവരം. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് 2.30 ന് നടക്കും.

ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. 40 മിനിറ്റോളം നീണ്ടു. മുഖ്യമന്ത്രിയായതിനു ശേഷം വി ഡി സതീശന്‍ പ്രധാനമന്ത്രിയുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ്. റെയില്‍വേ, എയിംസ് ദേശീയപാത വികസനം തുടങ്ങി കേരളത്തിന്റെ ആവശ്യങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. സംസ്ഥാനത്തിന്റെ വികസനവും കേന്ദ്ര പദ്ധതികളുടെ നടത്തിപ്പും ചര്‍ച്ചയായതായി ആണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിന്റെ തനത് കലായായ കഥകളി രൂപം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നല്‍കി. ചീഫ് സെക്രട്ടറി എ ജയതിലക് , മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തന്‍ യു ഖേല്‍ക്കര്‍ , എന്‍ എസ് കെ ഉമേഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Top