21 കാരിയെ മര്‍ദിച്ച് നഗ്‌നയാക്കി റോഡിലൂടെ നടത്തിച്ച സംഭവം; ഭര്‍ത്താവ് അടക്കം 3 പേര്‍ അറസ്റ്റില്‍

ഭോപ്പാല്‍: രാജസ്ഥാനില്‍ 21 കാരിയായ ദളിത് യുവതിയെ മര്‍ദിച്ച് നഗ്‌നയാക്കി റോഡിലൂടെ നടത്തിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. യുവതിയുടെ ഭര്‍ത്താവ് അടക്കമാണ് അറസ്റ്റിലായത്. ഇതിന് പുറമേ ഏഴ് പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.

ഏറ്റുമുട്ടലിനൊടുവിലാണ് പ്രതികളെ കീഴ്പ്പെടുത്തിയതെന്നാണ് വിവരം. പരിക്കേറ്റ പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കരുതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ അപലപിച്ച് ദേശീയ വനിതാ കമ്മീഷന്‍ രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട കമ്മീഷന്‍ അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം രാത്രി പ്രതാപ്ഗഢിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ ഭര്‍ത്താവും അയാളുടെ വീട്ടുകാരും ചേര്‍ന്ന് നഗ്‌നയാക്കി വീടിന് പുറത്തെ വഴിയിലൂടെ നടത്തിക്കുകയായിരുന്നു. വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് ക്രൂരകൃത്യം പുറത്തുവന്നത്.

 

Top