കല്ലടയില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം..!! രണ്ടാം ഡ്രൈവര്‍ ബസില്‍ കാണിച്ചത് രതിവൈകൃതം

മലപ്പുറം: യാത്രക്കാരനെ ജീവനക്കാര്‍ മര്‍ദ്ദിച്ച കേസില്‍ വിവാദത്തിലായ കല്ലട ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമവും. പ്രതിയായ രണ്ടാം ഡ്രൈവറെ യാത്രക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന തമിഴ്യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം തേഞ്ഞിപ്പലത്ത് വച്ചാണ് ബസിനൊപ്പം ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന സ്ലീപ്പര്‍ ബസില്‍ വച്ചാണ് സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വയ്ക്കുകയായിരുന്നു.

ബസ് കോഴിക്കോട് വിട്ടപ്പോള്‍ മുതല്‍ തന്നെ പ്രശ്‌നങ്ങള്‍ ആരംഭിച്ചിരുന്നു. തുടര്‍ന്ന് രാമനാട്ടുകര എത്തിയപ്പോള്‍ യാത്ര തുടരാന്‍ കഴിയില്ലെന്നും ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടണമെന്നും പറഞ്ഞ് യാത്രക്കാര്‍ ബഹളം വച്ചു. തുടര്‍ന്നാണ് ബസ് അടുത്തുള്ള തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചത്. എറെ നാളുകളായി യാത്രക്കാരോട് അങ്ങേയറ്റം തുടര്‍ച്ചയായി മോശമായി കല്ലട ബസ് ജീവനക്കാര്‍ പെരുമാറുന്നുവെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു.

ഞായറാഴ്ച, പയ്യന്നൂര്‍ സ്വദേശിയായ മോഹനാണ് കല്ലടയുടെ ക്രൂരതയില്‍ പരിക്കേറ്റത്. അമിത വേഗത്തില്‍ ബസ് ഓടിച്ച് വാഹനം ഹംപില്‍ ചാടിച്ചപ്പോഴായിരുന്നു മോഹന്റെ തുടയെല്ല് പൊട്ടിയത്. മോഹന് പരിക്ക് പറ്റിയ ശേഷം വേണ്ട ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ബസ് ജീവനക്കാര്‍ തയാറായില്ല. ഈ സമയം വേദന കൊണ്ട് പുളയുകയായിരുന്നു മോഹന്‍. ഗുരുതരാവസ്ഥയിലായ മോഹനെ ഒടുവില്‍ സ്വന്തം മകനാണ് ആശുപത്രിയിലേക്ക് എത്തിച്ചത്.

Top