വിദേശ വനിതയെ വൈദികൻ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി: ചെയ്യാൻ പാടില്ലാത്ത എല്ലാം ചെയ്യിച്ചു; നാലു ദിവസം രാത്രിയിൽ വസ്ത്രം ധരിക്കാൻ സമ്മതിച്ചില്ല; കർത്താവിന്റെ ചിത്രം അടിവസ്ത്രമിട്ട് മൂടി; പീഡനവീരനായ വൈദികനെതിരെ ഞെട്ടിക്കുന്ന മൊഴി

ക്രൈം ഡെസ്‌ക്

കടുത്തുരുത്തി: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശ വനിതയെ പള്ളിമേടയിൽ വിളിച്ചു വരുത്തിയ വൈദികൻ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കിയതായി പരാതി. യുവതിയെ പീഡിപ്പിച്ചപ്പോഴെല്ലാം യേശുവിന്റെ ചിത്രം അടിവസ്ത്രം ഉപയോഗിച്ചു വൈദികൻ മറച്ചതായും യുവതി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയതതോടെ ഒളിവിൽ പോയ  പാലാ രൂപതയിൽ പെട്ട കല്ലറ പെരുംതുരുത്ത് സെന്റ മാത്യൂസ് പള്ളി വികാരി തോമസ് താന്നിനിൽക്കും തടത്തിലിനെതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ യുവതി ഉയർത്തിയിരിക്കുന്നത്. പള്ളിമേടയിൽ വച്ചു പോലും വൈദികൻ പ്രകൃതി വിരുദ്ധ പീഡനം ചെയ്യിച്ചതായി യുവതിയുടെ പരാതി ഉയർന്നതോടെ സഭയും വെട്ടിലായിരിക്കുകയാണ്.
ജനുവരി അഞ്ചിനാണ് ബംഗ്ലാദേശ് സ്വദേശിയായ യുവതി വൈദികന്റെ ക്ഷണം അനുസരിച്ച് പള്ളിയിൽ എത്തിയത്. എത്തിയ ദിവസം മുതൽ 11 നു അർധരാത്രി വരെ 18 തവണയിലേറെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. പല ദിവസങ്ങളിലും ക്ഷീണിച്ച് അവശയായി കിടന്നിട്ടു പോലും വൈദികൻ തന്നെ പീഡിപ്പിച്ചതായി യുവതി പറയുന്നു. നിർബന്ധിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിനു വൈദികൻ തന്നെ വിധേയനാക്കിയിരുന്നതായും യുവതിയുടെ മൊഴിയിലുണ്ട്. വൈദികനൊപ്പം കിടന്ന രാത്രികളിൽ വസ്ത്രം ധരിക്കാൻ പോലും അദ്ദേഹം സമ്മതിച്ചില്ല. ഒന്നിച്ച് പൂർണനഗ്നരായി കുളിക്കാനും ഭക്ഷണം കഴിക്കാനും അദ്ദേഹം നിർബന്ധിച്ചിരുന്നതായും യുവതിയുടെ മൊഴിയിലുണ്ട്.
ഒരു വർഷം മുൻപ് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട തനിക്ക് പല ദിവസങ്ങളിലും ലൈംഗിക അവയവങ്ങളുടെ ചിത്രങ്ങളും, അശ്ലീല വീഡിയോകളും വൈദികൻ അയച്ചു നൽകുമെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ. ഇതെല്ലാം മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വൈദികനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനും കേസെടുത്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top