മരണത്തില്‍ ഞെട്ടി സിനിമലോകം; റിയയുടെ ഫ്‌ളാറ്റിലേക്ക് കാമുകന്‍ ദിനേശിന് എത്തിയിരുന്നതായി സൂചന

പ്രമുഖ തമിഴ് സിനിമാ-സീരിയല്‍ നടി റിയ മിക ജീവനൊടുക്കിയ സംഭവത്തില്‍ കാമുകന്‍ കസ്റ്റഡിയില്‍. കാമുകന്‍ ദിനേശ് ഇടയ്ക്ക് റിയ താമസിച്ചിരുന്ന ഫ്‌ളാറ്റിലേക്ക് വന്നിരുന്നതായും ഇരുവരും തമ്മില്‍ വഴക്കുണ്ടായതുമായാണ് പോലീസ് പറയുന്നത്. എന്നാല്‍ മരണം സംഭവിക്കുമ്പോള്‍ താന്‍ വീട്ടില്‍ ഇല്ലായിരുന്നെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി.

ചെന്നൈ വത്സര വാക്കത്തുള്ള സഹോദരന്റെ ഫ്‌ളാറ്റിലാണ് റിയ മിക ജീവനൊടുക്കിയത്. രണ്ടു ദിവസമായി ഒരു വിവരവുമില്ലാതിരുന്നതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ റിയ മികയുടെ സഹോദരന്‍ പ്രകാശും കാമുകന്‍ ദിനേശും ഫ്‌ളാറ്റിലെത്തി പരിശോധിച്ചപ്പോഴാണു റിയ മികയെ മരിച്ചനിലയില്‍ കണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിയ മികയെ അവസാനം കണ്ടതെന്നാണു പ്രകാശിന്റെ മൊഴി. ഫോണ്‍ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടര്‍ന്നാണ് പ്രകാശും, റിയ മികയുടെ കാമുകന്‍ ദിനേശും ഫ്‌ളാറ്റിലെത്തിയത്. ബാംഗ്ലൂരിലുള്ള റിയ മികയുടെ മാതാപിതാക്കളും സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയിട്ടുണ്ട്. ടെലിവിഷന്‍ സീരിയലുകളില്‍ സഹനടിയായും ചില സിനിമകളിലും റിയാ മിക അഭിനയിച്ചിട്ടുണ്ട്.

Top