രാഹുലും കുടുംബവും വ്യാജ ഗാന്ധിമാർ !!ഗാന്ധിയുടെ പേര് മോഷ്ടിച്ചു.രാഹുൽ എങ്ങോട്ടോ അലയുന്ന നേതാവ് എന്നും സംപിത് പത്ര!!

ദില്ലി: കോൺഗ്രസ് എം പി രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിഷേധവും ആരോപണങ്ങളും ശക്തമാക്കി ബിജെപി. രാഹുല്‍ സ്വന്തം പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് മോഷ്ടിച്ചതാണെന്ന് ബിജെപി നേതാവ് സംപിത് പത്ര പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അദ്ദേഹത്തിന്റെ കുടുംബമാണ് ഈ പേര് മോഷ്ടിച്ചതെന്നും പത്ര ആരോപിച്ചു. ഇന്ദിരാ ഗാന്ധി സവര്‍ക്കറെ രാജ്യത്തിന്റെ മകനെന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ അവരുടെ പേരമകന്‍ സവര്‍ക്കറെ അപമാനിക്കുകയാണെന്നും പത്ര പറഞ്ഞു.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി എടുത്ത പേര് ഉപേക്ഷിക്കാന്‍ രാഹുല്‍ തയ്യാറാവണം. രാഹുല്‍ രാഷ്ട്രീയത്തില്‍ എങ്ങോട്ടോ അലഞ്ഞുതിരിയുന്ന നേതാവാണെന്നും പത്ര ആരോപിച്ചു. ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജും രാഹുലിനെതിരെ രംഗത്തെത്തി. രാഹുല്‍ ഗാന്ധിയെന്ന പേര് മോഷ്ടിച്ചതാണെന്ന് വിജും ആരോപിച്ചു. രാഹുലിന്റെ മുത്തച്ഛന്റെ പേര് ഫിറോസ് ജഹാംഗീര്‍ ഗണ്ടിയെന്നാണ്. ഇത് എങ്ങനെയാണ് ഗാന്ധിയാവുകയെന്നും അനില്‍ വിജ് ചോദിച്ചു. അതേസമയം രാഹുല്‍ ഗാന്ധിയെ സവര്‍ക്കറുടെ മുടിയുമായി പോലും താരതമ്യം ചെയ്യാനാവില്ലന്നും അനില്‍ വിജ് പറഞ്ഞു. ഇതിന് പിന്നാലെ കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയും രാഹുലിനെതിരെ രംഗത്തെത്തി.

രാഹുലും അദ്ദേഹത്തിന്റെ കുടുംബവും വെറും വ്യാജ ഗാന്ധിമാരാണെന്ന് ജോഷി പറഞ്ഞു. കോണ്‍ഗ്രസും മറ്റ് മതേതര പാര്‍ട്ടികളും ചേര്‍ന്ന് പൗരത്വ നിയമത്തെ ഹിന്ദു മുസ്ലീം വിഷയമാക്കി മാറ്റി രാജ്യത്ത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ജോഷി ആരോപിച്ചു. രാഹുല്‍ പറയുന്നു അദ്ദേഹം രാഹുല്‍ സവര്‍ക്കറല്ലെന്ന്, എന്നാല്‍ രാഹുല്‍ അങ്ങനെയാവുക അസാധ്യമായ കാര്യമാണെന്നും ജോഷി പറഞ്ഞു.നിങ്ങളുടെ ഇഷ്ടപ്രകാരം എന്തു വേണമെങ്കിലുമാവാം. രാഹുല്‍ ഉദ്ധവ് താക്കറെ എന്ന് വേണമെങ്കില്‍ നിങ്ങള്‍ക്ക് പേരിടാം. ഒരാളുമായി ധാരണയുണ്ടാക്കിയാല്‍ രാഹുലിന് അവര്‍ മഹാന്‍മാരാണ്. ഉദ്ധവിനെതിരെ എന്തൊക്കെയാണ് രാഹുല്‍ പറഞ്ഞതെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ സവര്‍ക്കറെ പോലുള്ള രാജ്യസ്‌നേഹിയെ എതിര്‍ക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ വിദ്വേഷം എത്രയാണെന്ന് അറിയാം. അവരെല്ലാം വ്യാജ ഗാന്ധിമാരാണ്. അവര്‍ക്ക് മാത്രമേ ഇത്തരം കാര്യങ്ങള്‍ പറയാന്‍ സാധിക്കൂവെന്നും ജോഷി പറഞ്ഞു.

Top