സാനിയയുടെ സഹോദരിക്ക് വരന്‍ അസ്ഹറൂദ്ദീന്റെ മകന്‍?

കായിക ലോകത്തിന് അത്ര പരിചയമുണ്ടാകില്ല അനം മിര്‍സയെയും അസദിനെയും. എന്നാല്‍ ഇന്ത്യന്‍ കായിക രംഗത്തിന് ഏറെ സംഭാവന ചെയ്ത കുടുംബങ്ങളിലുള്ളവരാണ് ഇരുവരും. ടെന്നീസ് താരം സാനിയ മിര്‍സയുടെ സഹോദരിയാണ് അനം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകനാണ് അസദ്. സാനിയയുടെ സഹോദരിയും അസ്ഹറുദ്ദീന്റെ മകനും വിവാഹിതരാകാന്‍ പോകുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ വര്‍ഷം അവസാനം ഇരുവരുടെയും വിവാഹം നടക്കുമെന്നും സൂചനയുണ്ട്. 28കാരിയായ അനമും 25കാരനായ അസദും കഴിഞ്ഞ കുറെക്കാലമായി സൗഹൃദത്തിലാണ്. ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്.
2016ല്‍ ബിസിനസുകാരന്‍ അക്ബര്‍ റഷീദിനെ വിവാഹം കഴിച്ച അനം ഒരു വര്‍ഷമായി ഭര്‍ത്താവുമായി അകന്നാണ് കഴിയുന്നത്. വിവാഹ മോചനം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Top