സാനിയക്കും മാലിക്കിനും കുഞ്ഞ് പിറന്നു

ടെന്നീസ് താരം സാനിയ മിര്‍സക്കും പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷൊയബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നു. അച്ഛനായ സന്തോഷം മാലിക്ക് തന്നെയാണ് ആരാധകരോട് ട്വിറ്ററിലൂടെ പങ്കുവച്ചത്. സാനിയയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും ആശംസകളും പ്രാര്‍ത്ഥനകളും അറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നെന്നും മാലിക്ക് ട്വിറ്ററില്‍ കുറിച്ചു. ‘ബേബി മിര്‍സ മാലിക്ക്’ എന്ന് ഹാഷ് ടാഗോടെയാണ് മാലിക്ക് സന്തോഷം പങ്കു വച്ചത്. കുട്ടിയുണ്ടാവുന്നതിനു മുമ്പു തന്നെ നിരവധി അഭ്യൂഹങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. ഇതിനെതിരെ മാലിക്ക് തന്നെ രംഗത്ത് എത്തിയിരുന്നു. കുഞ്ഞുണ്ടായാല്‍ എല്ലാവരേയും അറിയിക്കുമെന്നും അതുവരെ ഇന്റര്‍നെറ്റില്‍ കാണുന്ന വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അദ്ദേഹം നേരത്തേ ട്വീറ്റ് ചെയ്തിരുന്നു

Top