ശരണ്യയുടെ ആത്മഹത്യ: സീനിയർ സംവിധായകൻ കുടുങ്ങും

സ്വന്തം ലേഖകൻ

കണ്ണൂർ: ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടത്തിനു പിന്നാലെ ശരണ്യആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ സംവിധായകൻ കുടുക്കിലേയ്ക്ക്. പയ്യന്നൂർ സ്വദേശി ശരണ്യ നാരായണന്റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. മരിക്കുന്നതിന്റെ ഏതാനും നാൾ മുമ്പ് ശരണ്യ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് സംശയാസ്പദമായി തുടരുമ്പോൾ തന്നെ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ.കെ രാജീവ് സംവിധാനം ചെയ്യുന്ന അയലത്തെ സുന്ദരി,മഴവിൽ മനോരമയിലെ സിബിഐ ഡയറിക്കുറിപ്പ് എന്നീ സീരിയലുകളുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുകയാണ് ശരണ്യയുടെ ഭർത്താവ് രഞ്ജിത്ത് മൗക്കോട്. ഇയാൾ ശരണ്യയെ തെറ്റുദ്ധരിപ്പിച്ചു പ്രണയിക്കുകയും പിന്നീടു കൈയൊഴിയുകയുമായിരുന്നു എന്നു റിപ്പോർട്ട് ഉണ്ട്. ഇതിനെ തുടർന്നു ശരണ്യ പോലീസിൽ പരാതി നൽകിയതിനു ശേഷമായിരുന്നു വിവാഹം. വിവാഹ ശേഷം എന്നും കുടുംബകലഹമായിരുന്നു. ഇതിൽ മനംനൊന്ത് രഞ്ജിത്തിന്റെ അമ്മ ആത്മഹത്യ ചെയ്തു എന്നും പറയുന്നു. ശരണ്യ മുമ്പു വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു എങ്കിലും അതു വിജയിച്ചില്ല എന്നു ചില മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു.

സാധാരണ കുടുംബമായിരുന്നു എങ്കിലും രഞ്ജിത്ത് ആഢംബര പ്രിയനായിരുന്നു. ഇതായിരുന്നു പ്രശ്നങ്ങൾക്കു കാരണം. സിനിമ മേഖലയിലെ പ്രമുഖനെന്ന വ്യാജേന സ്ത്രീകളെ സ്വാധിനിക്കാറുണ്ടായിരുന്നു.ഇങ്ങനെ സ്വാധിനിക്കുന്നവരെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്നതും ശരണ്യയെ വിഷമിപ്പിച്ചിരുന്നു എന്നും പറയുന്നു. ഇതിന്റെ പേരിലും വീട്ടിൽ കലഹങ്ങളുണ്ടായിരുന്നു. ഇതിനിടയിൽ രഞ്ജിത്ത് കുട്ടിയുടെ സ്വർണ്ണം പണയം വയ്ക്കുകയും ഇതു തിരിച്ച് എടുത്തുതരണം എന്നു ശരണ്യ ആവശ്യപ്പെടുകയുമായിരുന്നു. വീട്ടിൽ പോകുന്നതിനു മുമ്പ് കുട്ടിയുടെ സ്വർണ്ണം എടുത്തു തരണം എന്ന് ആവശ്യം കലഹത്തിലെത്തുകയും ഇത് ആത്മഹത്യയിൽ അവസാനിക്കുകയുമായിരുന്നു എന്നു പറയുന്നു.

മാത്രമല്ല മരക്കുന്നതിനു കുറച്ചുനാൾ മുമ്പു ശരണ്യ ഇട്ട ഫേസ്ബുക്ക് പോസ്റ്റും സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുന്നു. ഭർത്താവ് രഞ്ജിത്തിന്റെ കൂടെയുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ശരണ്യയുടെ പോസ്റ്റ്.

കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരം വിളപ്പിൽശാല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മൈലാടിയിലെ വാടക ക്വാർട്ടേഴ്സിൽ ശരണ്യ തൂങ്ങിമരിച്ചത്. താൻ ആശുപത്രിയേക്ക് കൊണ്ടുംപോകും വഴി ശരണ്യമരണപ്പെടുകയായിരുന്നെന്നാണ് ഭർത്താവ് രഞ്ജിത് മൗക്കോട് പറയുന്നത്. ഗായികയും അഭിനേത്രിയുമായ ശരണ്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

Top