മൂന്ന് അംഗ കുടുംബത്തിന് സ്വാമിയെ കാണണമെന്നുള്ള ദൈവ വിളി വന്നത് കന്യാകുമാരിയിൽ വച്ച്; അന്വേഷിച്ച് കണ്ടത്തിയപ്പോൾ ആദ്യം പറഞ്ഞത് മകൻ സന്യാസിയാകുമെന്ന്… പക്ഷെ സംഭവിച്ചത്

തിരുവനന്തപുരം :ആ മറന്നുവെച്ച സ്യൂട്ട്കേസ് ആനന്ദൻ എന്ന പെരിയ സ്വാമിയുടെ ജീവിതം മാറ്റിമറിക്കുന്നു. ആരാരും അറിയപ്പെടാതിരുന്ന തമിഴ് സ്വാമി ഇന്ന് കേരളം മൊത്തം ചർച്ച ചെയ്യുകയാണ്. ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര് ആത്മഹത്യ ചെയ്തതിന് ശേഷം വീട്ടിൽ നിന്ന് കണ്ടെടുത്ത വിൽപ്പത്ര രേഖകളും സ്വാമിയുടെ വിവരങ്ങളും മറ്റുമാണ് ആനന്ദ സ്വാമിലേയ്ക്ക് ചർച്ചകൾ നീണ്ടത്.

ദുരൂഹതകൾ ഒന്നുമില്ലെന്ന് പൊലീസ് പറഞ്ഞെങ്കിലും സ്വാമിയെ രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു. വീട്ടിൽ നിന്ന് കിട്ടിയ ഫോൺ നമ്പർ ഉപയോഗിച്ച് പോലീസ് സ്വാമിയെ വിളിച്ചെങ്കിലും താൻ പെരിയ സ്വാമിയാണെന്നും ദർശനം വേണമെങ്കിൽ അങ്ങോട്ട് ചെല്ലണമെന്നാണ് കേരള പോലീസിനോട് സ്വാമി പ്രതികരിച്ചത്. കേരള പോലീസിന്റെ രീതി പിന്നീട് സ്വാമി പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു. ഉടൻ തന്നെ സ്വാമി മ്യൂസിയം പൊലീസിന് മുന്നിൽ ഹാജരായി. വളരെ അമ്പരപ്പിക്കുന്ന കഥയാണ് സ്വാമി പോലീസിനോട് പറഞ്ഞത്.ആത്മഹത്യ ചെയ്ത സുകുമാരന്‍ നായരും കുടുംബവും കഴിഞ്ഞ 15ന് കന്യകുമാരിയില്‍ ജോത്സ്യന്‍ ആനന്ദിനെ കാണാന്‍ പോയിരുന്നു. മകന്‍ സനാദന്റെ വിവാഹം എന്നുണ്ടാകും എന്നറിയാനായിരുന്നു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ കാഴ്ച. 47 വയസിലാകും വിവാഹം എന്നു പറഞ്ഞാതായി ജോത്സ്യന്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. സന്യാസിയാകാനുള്ള ആഗ്രഹം സനാദന്‍ പ്രകടിപ്പിച്ചിരുന്നു എന്നും ജോത്സ്യന്‍ ആനന്ദ് പറയുന്നു. അന്ന് ഒരു പെട്ടി തന്റെ വീട്ടില്‍ മറന്നുവച്ചിരുന്നു, പെട്ടി പിന്നീട് എടുക്കാം എന്നു തിരിച്ചു ചെന്നപ്പോള്‍ ഇവര്‍ ഫോണില്‍ വിളിച്ചു പറഞ്ഞതായു ജോത്സ്യന്‍ പറയുന്നു. ഇംഗ്ലീഷിലും മലയാളത്തിലും തമിഴിലും എഴുതിയ ഇഷ്ടദാനമായിരുന്നു പെട്ടിക്കുള്ളില്‍. നാലും സെന്റും വീടുമാണ് എഴുതി നല്‍കിയത്. ഇത് തനിക്കു വേണ്ട എന്നും പോലീസിനോട് ജോത്സ്യന്‍ പറയുന്നു. തിരിച്ച് എത്തിയ കുടുംബം മൂന്നു ദിവസം ലോഡ്ജിലാണ് താമസിച്ചത്.സനാദന് കണ്ണിന് ഗുരതരമായ അസുഖമുണ്ടെന്ന കാര്യം വീട്ടിൽ നിന്നും ലഭിച്ച ആശുപത്ര രേഖകളിൽ നിന്നാണ് പൊലീസ് മനസാക്കിയത്. സനാദനാണ് ആദ്യം ജീവനൊടുക്കിയത്.

Top