മോഷ്ടിച്ച ഫോണില്‍ യുവാവിന്റെ മുന്‍കാമുകിയുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും; പുറത്തുവിടാതിരിക്കാന്‍ ആവശ്യപ്പെട്ടത് സെക്സും പണവും

കൊച്ചി:മൈസൂര്‍ റോഡില്‍ വെച്ചാണ് കേശവ് വിജയം എന്നയാളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെടുന്നത്. പക്ഷെ പിന്നീട് ഇയാളുടെ മുന്‍ കാമുകിയാണ് ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വന്നത്. മോഷ്ടിക്കപ്പെട്ട ഫോണ്‍ ഹാക്ക് ചെയ്ത യുവാവിന് കിട്ടിയ ചില സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് മുന്‍ കാമുകിയോട് ഇയാള്‍ സെക്‌സ് ആവശ്യപ്പെട്ടത്. ഇതിന് പുറമെ ചിത്രങ്ങളും വീഡിയോയും പുറത്തുവിടാതിരിക്കാന്‍ 20 ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഭീഷണി ഉറക്കംകെടുത്തിയതോടെയാണ് കേശവ് പോലീസിനെ സമീപിക്കുന്നത്.

കര്‍ണ്ണാടകത്തില്‍ തെരഞ്ഞെടുപ്പ് തിരക്കായതിനാല്‍ പോലീസ് കേസില്‍ അന്വേഷണം തുടങ്ങാന്‍ വൈകി. ഇതോടെ സുഹൃത്തുക്കള്‍ അജ്ഞാതനുമായി ചാറ്റ് ചെയ്ത് ബന്ധം തുടര്‍ന്നു. തുക 2 ലക്ഷമാക്കി കുറയ്ക്കാനും അജ്ഞാതന്‍ തയ്യാറായി. ഒടുവില്‍ പണം കൈമാറാനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷമാണ് പ്രതിയെ പിടികൂടുന്നത്. 19 വയസ്സ് മാത്രം പ്രായമുള്ള രാഘവേന്ദ്ര സിംഗായിരുന്നു പ്രതി. പണമല്ല സ്ത്രീകളെ കുടുക്കുകയായിരുന്നു ലക്ഷ്യമെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top