നിരന്തരം ലൈംഗിക ബന്ധത്തിനു ക്ഷണിച്ച ഇമാമിനു ക്യാമറ കെണിയൊരുക്കി പതിനാലുകാരി; ഇമാം പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തി പൊലീസിനു കൈമാറി; കെണിയൊരുക്കിയത് പള്ളിക്കുള്ളിൽ വച്ച്

സ്വന്തം ലേഖകൻ

മീററ്റ്: പള്ളിയിൽ ക്ലാസിനെത്തുന്ന പതിനാലുകാരിയെ നിരന്തരം ലൈംഗിക ബന്ധത്തിനു ക്ഷണിച്ച ഇമാമിനെ വിദ്യാർഥിനി ക്യാമറ കെണിയിൽ കുടുക്കി. മീററ്റിൽ നിന്നു അൻപത് കിലോമീറ്റർ ഉള്ളിലായുള്ള പള്ളിയിലെ ഇമാമായ, തസ് വീർ മുഹമ്മദി (42)നെയാണ് കഴിഞ്ഞ ദിവസം മീററ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ പള്ളിയിലെ ഖുറാൻ പഠന ക്ലാസിലെ വിദ്യാർഥിനിയായിരുന്നു പെൺകുട്ടി. പ്രായത്തിൽ കവിഞ്ഞ ശരീരവലിപ്പമുള്ള പെൺകുട്ടിയെ ലൈംഗികമായി പലപ്പോഴും ഇമാം ദുരുപയോഗം ചെയ്തിരുന്നു. പല ദിവസങ്ങളിലും ക്ലാസിനു ശേഷം തന്റെ മുറിയിലേയ്ക്കു എത്തണമെന്നു ഇമാം പെൺകുട്ടിയ്ക്കു നിർദേശം നൽകിയിരുന്നു.
ഇത്തരത്തിൽ എത്താതിരിക്കുന്ന ദിവസം ക്ലാസിൽ പിഴവ് വരുത്തുന്നതായി ആരോപിച്ചു ഇമാം കുട്ടിയെ ക്രൂരമായി മർദിക്കുമായിരുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ ദിവസം കുട്ടി തന്നെ മൊബൈൽ ക്യാമറ ഉപയോഗിച്ച് ഇമാമിന്റെ പീഡന ദൃശ്യങ്ങൾ പകർത്തി. തുടർന്നാണ് ഈ ചിത്രങ്ങൾ മീററ്റ് പൊലീസിനു കൈമാറുകയും ചെയ്തു. തുടർന്നാണ് ഇമാമിനെ അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top