വിദ്യാർത്ഥിനിയെ അദ്ധ്യാപകനായ വൈദികൻ കടന്നുപിടിച്ചു.പഠിപ്പുമുടക്കി വിദ്യാർത്ഥികൾ.വൈദികനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടും നടപടി എടുക്കാതെ ഓർത്തഡോക്‌സ് സഭ

കൊട്ടാരക്കര:

ഓർത്തഡോക്‌സ്‌സഭയുടെ കൊട്ടാരക്കരയിലെ സ്ഥാപനമായ സെന്റ് ഗ്രിഗോറിയോസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനിയെ വൈദികനായ അദ്ധ്യാപകൻ  ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിൽ  വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ .ഓർത്തഡോക്‌സ് സഭ കൊട്ടാരക്കര ഭദ്രാസനത്തിലെ വൈദികനും, ചെങ്ങമനാട് ബേത്‌ലഹേം ആശ്രമവാസിയുമായ അദ്ധ്യാപകനെതിരെയാണ് കുട്ടികളുടെ പ്രക്ഷോഭം. അദ്ധ്യാപകനെ പുറത്താക്കണം എന്നതാണ വിദ്യാർത്ഥികളുടെ ആവശ്യം. കാരണം നിരവധി വിദ്യാർത്ഥിനികളെ വൈദികനായ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആറ് വിദ്യാർത്ഥിനികളാണ് അദ്ധ്യാപകനായ ഫാ.ഗീവർഗീസിനെതിരെ പരാതി നൽകിയിരിക്കുന്നത്. ഏറ്റവുമൊടുവിൽ, സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയെ കടന്നുപിടിച്ചുവെന്നാണ് ആരോപണം. ഈ വൈദികനെതിരെ മുമ്പും പരാതികൾ ഉയർന്നിരുന്നു. സഭാ നേതൃത്വവും മാനേജ്‌മെന്റും കേസ് ഒതുക്കാൻ ശ്രമം നടത്തുന്നുവെന്നാണ് ആരോപണം.നിരവധി വിദ്യാർത്ഥിനികളോട് അദ്ധ്യാപകൻ മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് പരാതി. പലരും ഭയം കൊണ്ടാണ് പുറത്തു പറയാതിരുന്നത്. പരാതി പറഞ്ഞ വിദ്യാർത്ഥിനികളെ പിന്തിരിപ്പിക്കാനും കേസ് ഒതുക്കി തീർക്കാനും മാനേജ്‌മെന്റ് ശ്രമിക്കുന്നതായും ആരോപണമുണ്ട്. എന്നാൽ കുറ്റം ചെയ്തവൻ ശിക്ഷിക്കപ്പെടട്ടെ എന്നതാണ് കാതോലിക്കാ ബാവയുടെ നിലപാടെന്ന് അറിയുന്നു.COMPLAINT ORTHO

സ്‌കൂളിലെ വിദ്യാർത്ഥികൾ കാതോലിക്ക ബാവയ്ക്ക് ഇത് സംബന്ധിച്ച നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ:

‘ഞങ്ങളുടെ സ്‌കൂളിലെ സിറിയക് വിഭാഗം അദ്ധ്യാപകനായ ഫാ.ഗീവർഗ്ഗീസിൽ നിന്ന് നേരിടേണ്ടി വന്ന ചില പ്രശ്‌നങ്ങൾ അങ്ങയെ അറിയിക്കുന്നു. ഈ അച്ചൻ കുറച്ചുനാളായി സ്‌കൂളിലെ പെൺകുട്ടികളെ ശാരീരികവും മാനസികവുമായി തളർത്തുകയാണ്.പെൺകുട്ടികളുടെ ശരീരഭാഗത്ത് സ്പർശിക്കുക, അവരുടെ അനുവാദം ഇല്ലാതെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുക ഇങ്ങനെ നിരവധി കുറ്റങ്ങൾ ഇദ്ദേഹം ചെയ്തിട്ടുണ്ട്.ഇതുപ്രകാരം പ്രിൻസിപ്പൾ ജി.കോശി സാറിന് പരാതി നൽകിയിരുന്നു.സ്‌കൂളിൽ പ്രവർത്തിക്കുന്ന സൗഹൃദ ക്ലബ്ലിന്റെ ഇൻചാർജുള്ള ടീച്ചർക്കും പരാതി നൽകിയിരുന്നു.പേരിന് വേണ്ടി ഒരു മാസം മാത്രം ലീവ് കൊടുത്ത് പറഞ്ഞുവിട്ടു.പിന്നീട് വനിതാ സെല്ലിൽ നിന്ന് അന്വേഷണത്തിന് വന്നപ്പോ പെൺകുട്ടികളെ ഓരോന്ന് പറഞ്ഞ് പേടിപ്പിച്ച് പരാതി ഇല്ലെന്ന് എഴുതി കൊടുപ്പിച്ചു.ഇതിപ്പോ ഒന്നോ രണ്ടോ തവണ അല്ല അച്ചന്റെ പേരിൽ കുട്ടികൾ പരാതി നൽകുന്നത്.എന്നാൽ സ്‌കൂളിലെ അദ്ധ്യാപകരുടെ സമ്മർദ്ദത്തിൽ കുട്ടികൾ പിന്നീട് പരാതി പിൻവലിക്കുകയാണ് ചെയ്തത്.ഇക്കാരണത്താൽ കുട്ടികൾ ടിസി വാങ്ങിപ്പോകാൻ പോലും നിർബന്ധിതരാകുന്നു.ഒരു പുരോഹിതൻ ആയതുകൊണ്ടാവാം ആരും ഇതുവരെ രംഗത്ത് വരാതിരുന്നത്.ഈ പ്രശ്‌നം ചെറിയ രീതിയിൽ തന്നെ ചർച്ച ചെയ്തപ്പോൾ നിരവധി കുട്ടികളാണ് പരാതിയുമായി രംഗത്ത് വന്നത്.എന്നാൽ, ഇപ്പോൾ സ്‌കൂൾ അ ധി കൃതരുടെ സമീപനത്തിൽ ഞങ്ങൾക്ക് പേടിയുണ്ട്. അതു കൊണ്ട് ഈ പ്ര്ശനത്തിൽ ്അങ്ങ നേരിട്ട് ഇടപെട്ട് ഈ അച്ചനെ ഈ സ്‌കൂളിൽ നിന്ന് പറഞ്ഞയയ്ക്കണം.ഈ അച്ചൻ കാരണം സഭയ്ക്ക് മുഴുവൻ ചീത്തപ്പേരാണ്.പെൺകുട്ടികളെ പറഞ്ഞ് പേടിപ്പിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ് ഞങ്ങൾ ആൺകുട്ടികൾ മുന്നിട്ടിറങ്ങിയത്.ORTHOD2

സംഭവത്തിൽ ചൈൽഡ് ലൈനിൽ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വനിതാ സെൽ അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ കൊട്ടാരക്കര പൊലീസ് പീഡനവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടില്ല.സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, പരാതി ലഭിക്കാത്തതുകൊണ്ടാണ് കേസെടുക്കാത്തതെന്നും പൊലീസ് വ്യക്തമാക്കി.ഓർത്തഡോക്‌സ് സഭയിലെ അടുത്ത മെത്രാൻ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനിരുന്ന വൈദികനാണ് ആരോപണത്തിൽ പെട്ടിരിക്കുന്നത്. വൈദികൻ സുറിയാനി ഭാഷയാണ് സ്‌കൂളിൽ കൈകാര്യം ചെയ്യുന്നതെങ്കിലും, സുറിയാനി ഭാഷക്ക് പകരം സെക്‌സ് ഐച്ഛികവിഷയമായി ബിരുദാനന്തര ബിരുദമെടുത്ത അദ്ധ്യാപകനാണെന്നും സഭയിൽ വച്ചുപൊറുപ്പിക്കരുതെന്നും ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലും ചില പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.ORTHO 3

പുരോഹിതന്മാരാണ് കാലാകാലങ്ങളിൽ ഈ സഭ നശിപ്പിച്ചിട്ടുള്ളത്.പാവം പിടിച്ച വിശ്വാസികളല്ല ഈ സഭ നശിപ്പിച്ചത്.പുരോഹിതന്മാരും മേൽപ്പട്ടക്കാരുമാണ് ഈ സഭ നശിപ്പിച്ചിട്ടുള്ളത്.വിഭജനങ്ങൾ വരുത്തിയും സ്്ഥാനമാനങ്ങൾക്ക് വേണ്ടിയും, അവരുടെ സുഖലോലുപതയ്ക്ക് വേണ്ടിയുമാണ് ഈ സഭ നശിപ്പിച്ചിട്ടുള്ളത്.ഒരു പുരോഹിതൻ ഒരു പെണ്ണുകേസിൽ പെട്ടാൽ നമുക്ക് ക്ഷമിക്കാം.പക്ഷേ പല പെണ്ണുകേസുകളിൽ പെട്ടാൽ നമുക്ക് എന്താണ് ചെയ്യാൻ കഴിയുക?ഇങ്ങനെയുള്ളവരെ സംരക്ഷിക്കുന്നവരെ നമ്മൾ എന്താ പറയേണ്ടത്.ഇത് നാടകം കളിയാണോ?

സ്വന്തം മക്കളെ വ്യഭിചരിക്കുന്നവരെ സംരക്ഷിക്കുന്ന ഇത് സഭയാണോ?ഈ സഭയുടെ ശാപം ഈ പെണ്ണുപിടിയന്മാരാണ്.വിശ്വാസികൾ രംഗത്തിറങ്ങിയാലേ ഈ പെണ്ണുപിടി അവസാനിക്കത്തുള്ളു.എല്ലാം ഉപേക്ഷിച്ച് കർത്താവിനെ സ്വീകരിക്കുന്നവർ ഡൈ ചെയ്യുന്നതിതാണ്? ഈ സഭയിൽ ഇങ്ങനെയൊക്കെ നടക്കുന്നതിൽ വിഷമമുണ്ട്.’ സഭാംഗവും പള്ളിവികാരിയുമായ കോശി ജോർജ് വരിഞ്ഞ വിളയുടെ ഈ വാക്കുകൾ തന്നെയാണ് സ്‌കൂളിലെ സ്ഥിതിഗതികളുടെ നേർസാക്ഷ്യം.. വൈദികനെതിരെ അതി ശക്തമായ ആരോപണങ്ങളാണ് പുറത്ത് വരുന്നത്.

Top