തലശ്ശേരി. വിവാഹ വാഗ്ദാനം നൽകി രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയെ യുവാവായ ഡോക്ടർ പലയിടങ്ങളിൽ താമസിപ്പിച്ച് മാനഭംഗപ്പെടുത്തിയതായി പരാതി.
പാനൂർ പാറാട്ടും, വെള്ളാച്ചേരിയിലും മദേർസ് ക്ലിനിക് നടത്തി വരുന്ന ചക്കരക്കല്ലിലെ ഡോ: തേജസ് വിനോദിനെതിരെ വിദ്യാർത്ഥിനി ജില്ലാ കോടതിയിൽ പരാതി നൽകിയിരിക്കുകയാണ്. കടയന്നൂർ എൽ .പി .സ്കൂൾ പ്രധാനാദ്ധ്യാപകൻ സി.വിനോദ് കുമാറിന്റെയും, മമ്പറം യു.പി.സ്കൂൾ അധ്യാപിക സുധയുടേയും അറിവോടെയും ഒത്താശയോടെയുമാണ് തേജസ് വിനോദ് മാസങ്ങളോളം മാനഭംഗപ്പെടുത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.നെറ്റിൽ
മാട്രിമോണിയൽ പരസ്യത്തിലൂടെ പരിചയപ്പെട്ട ഇരുവരും ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ആഗസ്ത് 23 ന് പാലക്കാട് അലൈൻ ഓഡിറ്റോറിയത്തിൽ വെച്ച് കല്യാണ നിശ്ചയം നടത്തി.അതിന് ശേഷം ഡോ: തേജസ് വിനോദ് 2018 ഡിസമ്പറിൽ വയനാട്ടിലെ റിസോർട്ടിൽ വെച്ചും, പിന്നീട് ഇയാളുടെ വീട്ടിൽ വെച്ച് മാതാപിതാക്കളുടെ അനുവാദത്തോടെ താമസിപ്പിച്ചും മാനഭംഗപ്പെടുത്തിയെന്നാണ് പരാതിയിൽ പറയുന്നത്.പിന്നീട് യുവാവ് വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നുവത്രെ.തുടർന്ന് 2019 മാർച്ച് 2ന് പാലക്കാട് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകി. മാർച്ച് 6 ന് പ്രതികൾ പാലക്കാട് ഡി.വൈ.എസ്.പി.മുമ്പാകെ ഉണ്ടാക്കിയ കരാർ അനുസരിച്ച് ഏപ്രിൽ 29ന് കോഴിക്കോട് സൂര്യകാന്തി ഓഡിറ്റോറിയത്തിൽ വെച്ച് വിവാഹം നടത്താൻ സമ്മതമാണെന്നറിയിച്ചതോടെ പരാതി രാജിയായി. വിവാഹം കഴിഞ്ഞ് വൈകീട്ട് ചക്കരക്കൽ ഏച്ചൂർ പാലേരിച്ചാലിലെ ഭർതൃഗൃഹത്തിലെത്തിയെങ്കിലും ഭർത്താവ് മുറി തുറന്ന് നൽകിയില്ല. അതിനിടെ 80 പവൻ സ്വർണ്ണാഭരണങ്ങൾ അഴിച്ചു വാങ്ങുകയും ചെയതു.വീട്ടിലെത്തിയ പെൺകുട്ടികളുടെ മാതാപിതാക്കൾ പൊൺ കട്ടിയോടുള്ള മോശമായ സമീപനത്തെ ചോദ്യം ചെയ്തു. നാട്ടുകാർ ഇടപെട്ടതിനെത്തുടർന്ന് ചക്കരക്കൽ പോലീസെത്തി. സ്റ്റേഷനിൽ നടന്ന ചർച്ചയെത്തുടർന്ന് നവവധുവും കുടുംബവും നാട്ടിലേക്ക് തിരിച്ചു പോയി.ആഭരണം ഭർതൃവീട്ടുകാർ തിരിച്ചു നൽകിയില്ല. പെൺകുട്ടിയുടെ പരാതിയെത്തുടർന്ന് പോലീസ് പ്രതികൾക്കെതിരെ ബലാൽസംഗം, പ്രേരണാകുറ്റം, സത്രീപീഢനം എന്നിവ ചുമത്തി കേസ്സെടുത്തു.ഇതേത്തുടർന്ന് മൂന്ന് പ്രതികളും മുങ്ങി നടക്കുകയാണ്.പ്രതികൾ തലശ്ശേരി ജില്ലാ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹരജി ബുധനാഴ്ച കോടതി പരിഗണിക്കും.


