കൊടിക്കുന്നില്‍ സുരേഷ് എം പി രാത്രിയില്‍ വന്നിരുന്നെന്ന് ശാലുവിന്റെ മൊഴി്

കൊച്ചി:മുന്‍ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് രാത്രി എട്ടോടെ തന്റെ വീട്ടില്‍ വന്നിരുന്നെന്ന് നടി ശാലു മേനോന്‍ സോളാര്‍ തട്ടിപ്പ് ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റീസ് ജി. ശിവരാജന്‍ കമ്മീഷനു മുമ്പാകെ മൊഴി നല്‍കി.കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ 2011 മുതല്‍ 2013 ഡിസംബര്‍ വരെ താന്‍ അംഗമായിരുന്നു. ആ സമയത്ത് കൊടിക്കുന്നില്‍ സുരേഷിന്റെ ഭാര്യയും തന്നോടൊപ്പം ബോര്‍ഡില്‍ അംഗമായിരുന്നു. തന്നെ ബോര്‍ഡ് മെംബറാക്കിയതില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് എന്തെങ്കിലും പങ്കുണ്ടായിരുന്നോ എന്നു തനിക്കറിയില്ലെന്നും ശാലു പറഞ്ഞു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നേരില്‍ കണ്ട് ഗൃഹപ്രവേശനത്തിനു ക്ഷണിച്ചിരുന്നതായി നടി ശാലു മേനോന്‍ പറഞ്ഞു. മന്ത്രിയുമായി നേരത്തെ പരിചയമുണ്ടായിരുന്നു. തന്റെ മുത്തച്ഛന്‍ അരവിന്ദാക്ഷ മേനോന്‍ അദ്ദേഹത്തിന്റെ സഹോദരിയെ നൃത്തം പഠിപ്പിച്ചിരുന്നു. മറ്റു പല പരിപാടികളിലും വച്ചു മന്ത്രിയെ കണ്ടിരുന്നതായും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നേരില്‍ കണ്ട് ഗൃഹപ്രവേശനത്തിനു ക്ഷണിച്ചിരുന്നതായി

പിന്നീട് തന്റെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 20 ലക്ഷം രൂപ ഗഡുക്കളായി വാങ്ങുകയും 20 ലക്ഷത്തിന്റെ കമ്പനിയുടെ ഒരു ചെക്ക് തങ്ങള്‍ക്കു തരികയും ചെയ്തിരുന്നു. സോളാര്‍ തട്ടിപ്പില്‍ ബിജുവിനു ബന്ധമുണെ്ടന്നു മനസിലാക്കിയ ശേഷം ചങ്ങനാശേരി സ്റ്റേഷനില്‍ പരാതി നല്‍കി. സരിതാ നായര്‍ ലക്ഷ്മിനായരെന്ന പേരില്‍ ചങ്ങനാശേരിയിലുള്ള തന്റെ ഡാന്‍സ് സ്കൂളില്‍ വരികയും ഒരു ദിവസം അവരെ താന്‍ നൃത്തം പഠിപ്പിക്കുകയും ചെയ്തു. പിന്നീടു താന്‍ വീട്ടിലില്ലാത്ത ഒരു ദിവസം സരിത വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയും ചെയ്തിരുന്നതായും ശാലു മേനോന്‍ കമ്മീഷനു മുമ്പാകെ മൊഴി നല്‍കി.shalu kodikkunnil

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാല്പതോളം പേരില്‍നിന്നു വാങ്ങിയ ലക്ഷക്കണക്കിനു രൂപ ബിജു രാധാകൃഷ്ണന്‍ തന്നെയാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നു സരിതാ നായര്‍ പറഞ്ഞതായി അവരുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ കമ്മീഷനില്‍ നല്‍കിയിട്ടുള്ള വിവരങ്ങളൊന്നും ശരിയല്ല. ആര്‍.ബി. നായര്‍ എന്ന ബിജു രാധാകൃഷ്ണന്‍ തന്നെ രജിസ്റ്റര്‍ വിവാഹം ചെയ്‌തെന്നും താന്‍ സോളാര്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് മെംബര്‍ ആണെന്നും തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതിക്കാരനായ റാസിക്ക് അലി കമ്മീഷനില്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞതു തെറ്റാണ്. റാസിക്ക് അലിയെ എറണാകുളത്തെ ചെന്നൈ സില്‍ക്‌സിലാണു താന്‍ ആദ്യമായി കാണുന്നത്. അന്നു പാര്‍ട്ണര്‍ എന്നാണു ബിജു രാധാകൃഷണന്‍ പരിചയപ്പെടുത്തിയത്. ബിജു രാധാകൃഷ്ണന്റെ ടീം സോളാര്‍ തിരുവനന്തപുരത്തു നടത്തിയിരുന്ന ബിസിനസില്‍ തനിക്കു യാതൊരുവിധ പങ്കുമില്ലെന്നും ശാലു മോനോന്‍ കമ്മീഷനെ അറിയിച്ചു.

ബിജു രാധാകൃഷ്ണന്‍ തന്റെ സൂഹൃത്ത് മാത്രമാണെന്നും ആദ്യം പരിചയപ്പെട്ടപ്പോള്‍ ലക്ഷ്മിനായരെന്ന സരിതയെ വിവാഹം കഴിച്ചിരുന്നതായും വിവാഹമോചനത്തിന്റെ വക്കിലാണെന്നും പറഞ്ഞിരുന്നു. ബിജുവിന് സരിതയില്‍ ഒരു മകനുള്ളതായും അറിയാമായിരുന്നു. ബിജുവിനു തന്നെ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്ന് അമ്മയോടു പറഞ്ഞിരുന്നതായും തനിക്കറിയാം. എങ്കിലും സരിതയുമായുള്ള വിവാഹമോചന സംബന്ധമായ പ്രശ്‌നങ്ങള്‍ കഴിഞ്ഞ് അതിനെക്കുറിച്ചു ചിന്തിക്കാമെന്ന് അമ്മ പറഞ്ഞൊഴിഞ്ഞെന്നും ശാലു മൊഴി നല്‍കി.

Top