തനിക്കുണ്ടായ അപകടം വിഷു ദിനത്തിലെ അത്ഭുതമെന്ന് തരൂര്‍

തനിക്കുണ്ടായ അപകടം വിഷു ദിനത്തിലെ അത്ഭുതമെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. ഒപ്ടിക് ഞരമ്പുകള്‍ക്ക് അപകടമുണ്ടാകാതെയുണ്ടായ അപകടം അത്ഭുതമായി തോന്നി. ആദ്യം നല്ല ബുദ്ധിമുട്ട് തോന്നിയെങ്കിലും സംഭവിച്ചതില്‍ ഗാന്ധാരി അമ്മന്‍ ദേവിയ്ക്ക് നന്ദിയെന്നാണ് തരൂർ തന്റെ ട്വിറ്ററിൽ കുറിച്ചത്. ഇന്നലെയാണ് തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് ശശി തരൂരിന് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ശശിതരൂരിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആറ് കുത്തിക്കെട്ടുകൾ തലയിലുണ്ട്. അദ്ദേഹം ന്യൂറോ സര്‍ജറി ഐസിയുവില്‍ നിരീക്ഷണത്തിലാണ്. പരിക്കേറ്റതിനെത്തുടർന്ന് തൂരിന്റെ പ്രചാരണ പരിപാടികൾ മാറ്റിവെച്ചിരുന്നു.

Top