തടവുകാരെ ബലാല്‍സംഗം ചെയ്യുന്നു,കൂട്ടത്തോടെ കൊന്നൊടുക്കുന്നു,പട്ടിണിക്കിടുന്നു: ഉത്തര കൊറിയയില്‍ നിന്നും രക്ഷപ്പെട്ട വനിത ജയില്‍ വാര്‍ഡന്റെ ഞെട്ടിക്കുന്ന അനുഭവം

തടവുകാരെ ബലാല്‍സംഗം ചെയ്യുന്നു,കൂട്ടത്തോടെ കൊന്നൊടുക്കുന്നു,പട്ടിണിക്കിടുന്നു: ഉത്തര കൊറിയയില്‍ നിന്നും രക്ഷപ്പെട്ട വനിത ജയില്‍ വാര്‍ഡന്റെ ഞെട്ടിക്കുന്ന അനുഭവം പുറത്ത് !..ഉത്തരകൊറിയന്‍ ഏകാധിപദി കിം ജോങ് ഊങ് ആണു നിലവില്‍ ഏറ്റവും ക്രൂരനായ ഭരണാധികരിയയി ലോകം കണക്കാക്കുന്നത്. എന്നാല്‍ ഉത്തരകൊറിയയില്‍ നിന്നു രക്ഷപെട്ടു വന്ന ജയില്‍ വാര്‍ഡന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. ചരിത്രം കണ്ട് ഏറ്റവും ക്രൂരനായ ഭരണാധികാരി സാക്ഷാല്‍ ഹിറ്റലറിനേ പോലും കിം തോല്‍പ്പിക്കുമെന്നാണ് ഈ വെളിപ്പെടുത്തല്‍ കേട്ടു ലോകം പറയുന്നത്. തടവുകാരന്‍ ജയില്‍ ചാടിയതിനെ തുടര്‍ന്ന് അയാളുടെ കുടുംബത്തെ ഒന്നാകെ തന്റെ കണ്‍മുമ്പില്‍ വച്ചു കൊന്നു എന്നു രക്ഷപെട്ട വാര്‍ഡന്‍ ഹേജിന്‍ പറയുന്നു. പിന്നീട് അയാളെയും പിടികുടിയ കൊലപ്പെടുത്തി.

ഇവിടുത്തെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ തടവുകാരെ പട്ടിണിക്കിട്ടും ബലാത്സംഗം ചെയ്തും ആനന്ദിക്കുന്നു എന്ന് ഇവര്‍ പറയുന്നു. ഉത്തര കൊറിയയിലെ രഹസ്യ ജയിലുകളില്‍ ആയിരക്കണക്കിന് ആളുകള്‍ പട്ടിണിക്കു കിടക്കുന്നുണ്ട്. ഹിറ്റ്‌ലര്‍ ചെയ്തതിനു സമാനമായി നിരവധിയാളുകളെ കൂട്ട കൊലയ്ക്കു വിധേയമക്കുന്നത് ഇവിടെ പതിവാണ്. കുറ്റാരോപിതരെ കല്ലെറിഞ്ഞു കൊല്ലുന്നതും തലവെട്ടുന്നതും ഇവരുടെ വിനോദമാണ് എന്നു ഹേജിന്‍ പറയുന്നു. </പ്>
<പ്>പെട്ടെന്ന് ആര്‍ക്കും കണ്ടെത്താന്‍ കഴിയാത്ത തരത്തില്‍ ഉത്തരകൊറിയയിലെ പര്‍വത മടക്കുകളില്‍ നിരവധി രഹസ്യജയിലുകള്‍ സ്ഥിതി ചെയ്യുന്നുണ്ട് എന്നു പറയുന്നു. ജയിലില്‍ നിന്നു രക്ഷപെട്ടയാളുടെ രണ്ടു സഹോദരന്മാരെ തന്റെ കണ്‍മുമ്പില്‍ വച്ച് വെട്ടിയെറിഞ്ഞെന്ന് ഇവര്‍ നടുക്കത്തോടെയാണു ഓര്‍ക്കുന്നത്. ഇത്തരം കാഴ്ചകള്‍ കണ്ടു ദിവസങ്ങളോളം തനിക്കു ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞില്ല എന്ന് ഇവര്‍ പറയുന്നു. ഉത്തരകൊറിയയിലെ കോണ്‍സട്രേഷന്‍ ക്യാമ്പുകളില്‍ രണ്ടുലക്ഷം പേര്‍ നരകിക്കുന്നുണ്ട് എന്നും ഇവര്‍ വെളിപ്പെടുത്തി.north-korea-m
ഉത്തരകൊറിയയെക്കുറിച്ചുള്ള വാര്‍ത്തകളില്‍ നിന്നുള്ള കേട്ടുകേള്‍വിയും നേരിട്ടുള്ള അനുഭവവും തമ്മില്‍ വലിയ പൊരുത്തമില്ലെന്നാണ് ട്രാവല്‍ ബ്ലോഗറായ ബിന്‍സ്‌കി പറയുന്നത്. വെറുതേയങ്ങ് പറയുന്നതല്ല, ഉത്തരകൊറിയ വരെ പോയി താമസിച്ച് തദ്ദേശീയരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ അഭിപ്രായം പറച്ചില്‍. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങിലേക്ക് ഈ വര്‍ഷം നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന വിഡിയോ അദ്ദേഹം യുട്യൂബിലും ഫെയ്സ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് ചെയ്തു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ വിഡിയോ സോഷ്യല്‍മീഡിയയില്‍ ഹിറ്റായി എന്നത് മറ്റൊരു പ്രത്യേകത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്തരകൊറിയയെക്കുറിച്ച് കേട്ടറിവുകള്‍ മാത്രമുണ്ടായിരുന്നതിനാല്‍ അങ്ങോട്ടേക്കുള്ള യാത്ര തീരുമാനിച്ചപ്പോള്‍ ചെറുതല്ലാത്ത ആശങ്കകളുണ്ടായിരുന്നെന്ന് ബിന്‍സ്‌കി സമ്മതിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അറിയിച്ചത് പ്രകാരം കര്‍ശനനിയമങ്ങളെല്ലാം പാലിച്ചാണ് യാത്ര നടത്തിയത്. അതുകൊണ്ടുതന്നെ തന്റെ യാത്രയുടെ അനുഭവത്തിന്റെ സത്യസന്ധമായ അവതരണമാണ് നല്‍കുന്നതെന്നാണ് ബിന്‍സ്‌കി പറയുന്നത്.

ഉത്തരകൊറിയയിലേക്കുള്ള വിനോദ സഞ്ചാരങ്ങളെല്ലാം നേരത്തെ വ്യക്തമായി ആസൂത്രണം ചെയ്തിട്ടുള്ളതാണെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്. നമ്മള്‍ എവിടെയൊക്കെ പോകണം, എന്തെല്ലാം കാണണം, എന്തെല്ലാം വിവരങ്ങള്‍ നമുക്ക് ലഭിക്കും തുടങ്ങി കാര്യങ്ങള്‍ നേരത്തെ നിശ്ചയിച്ചതിന്‍ പ്രകാരമാണ് നടക്കുക. ഇതിനിടയിലും പ്രദേശവാസികളുമായി സംസാരിക്കാനും ഇടപഴകാനും സാധിച്ചുവെന്നും ഇവരുടെ പെരുമാറ്റം തികച്ചും സാധാരണമായിരുന്നെന്നും അദ്ദേഹം പറയുന്നു.

ഉത്തരകൊറിയയിലേക്കുള്ള യാത്ര പദ്ധതിയിട്ടതിന് ശേഷം നിരവധി പേരില്‍ നിന്നും പല ഉപദേശങ്ങളും ലഭിച്ചിരുന്നു. അവിടെ പോയാല്‍ ഇങ്ങനെ പറയേണ്ടി വരും, ഉത്തരകൊറിയന്‍ സര്‍ക്കാരിന് വേണ്ടി സംസാരിക്കേണ്ടി വരും തുടങ്ങിയതു പോലുള്ളവ. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. യാത്രക്ക് ശേഷം ഈ വിഡിയോ തയ്യാറാക്കേണ്ടതെങ്ങനെയെന്ന് ഉത്തരകൊറിയന്‍ അധികൃതര്‍ അന്വേഷിക്കുകയോ ഇടപെടുകയോ എന്തെങ്കിലും നിര്‍ദ്ദേശം നല്‍കുകയോ ഉണ്ടായിട്ടില്ല. സിയോളില്‍ ഒന്നര വര്‍ഷത്തോളം കഴിഞ്ഞതിന്റെ ഫലമായി കൊറിയന്‍ ഭാഷ ചെറിയ രീതിയില്‍ പഠിക്കാനായത് യാത്രയില്‍ വലിയ തോതില്‍ ഉപകാരപ്പെട്ടുവെന്നും ബിന്‍സ്‌കി പറയുന്നു.

Top