മുഖ്യമന്ത്രികസേര സ്വപ്‌നവുമായി വീണ്ടും പറവൂരില്‍ മത്സരിക്കാനിറങ്ങുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന് എതിരാളിയായി തട്ടകത്തിലെ പഴയ വനിതാ നേതാവ് രംഗത്തെത്തുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കോണ്‍ഗ്രസ് മുന്‍ വനിതാ നേതാവ് സിമി സോസ്‌ബെലാണ് സതീശന്റെ കസേരക്ക് ഭീഷണിയായി പറവൂരിലെത്തുന്നത്.
ആറാം തവണയും ഈസി വാക്കേവറില്‍ ജയിച്ചുകയറാമെന്ന വിഡി സതീശന്റെ സ്വപ്‌നങ്ങള്‍ക്കാണ് ഇതോടെ മങ്ങലേറ്റിരിക്കുന്നത്. കഴിഞ്ഞ മൂന്ന് തവണയും ഇടതുമുന്നണിയുടെ ഒരേ സ്ഥാനാര്‍ത്ഥി തന്നെയാണ് പരാജയമേറ്റുവാങ്ങിയത്. ഇത്തവണ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ കലാപ സാധ്യതകള്‍കൂടി പ്രയോജനപ്പെടുത്തിയാണ് ഇടതുസ്ഥാനാര്‍ത്ഥിയായി മുന്‍ കോണ്‍ഗ്രസ് നേതാവെത്തുന്നതെന്നാണ് സൂചനകള്‍.
കെസി വേണുഗോപാല്‍ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരിക്കേയുണ്ടായ ഏക വനിതാ ജനറല്‍ സെക്രട്ടറിയായിരുന്നു റിമി റോസ് ബെല്‍. 2024 ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കടുത്ത ആരോപണമുന്നയിച്ചതോടെയാണ് പാര്‍ട്ടിയുടെ പ്രാഥമീക അംഗത്വത്തില്‍ നിന്ന് പുറത്താകുന്നത്. പിന്നീട് കാര്യമായ രാഷ്ട്രീയ ഇടപടലുകളൊന്നും നടത്താതിരുന്ന ഇവര്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പറവൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങുകയാണ്.
കോണ്‍ഗ്രസില്‍ നിന്ന് പുറത്തായതോടെ പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ ശക്തമായ വിമര്‍ശനമാണ് സിമി റോസ്ബെല്‍ ജോണ്‍ ഉന്നയിച്ചത്.കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിനെ സംസ്ഥാന ഭാരവാഹിയാക്കാന്‍ സതീശന്‍ തന്നെ ഒതുക്കിയെന്ന് അവര്‍ ആരോപിച്ചു. പ്രതിപക്ഷനേതാവ് ധിക്കാരത്തോടെയും ധാര്‍ഷ്ട്യത്തോടെയുമാണ് സംസാരിക്കുന്നത്. മൂന്ന് പതിറ്റാണ്ടോളം പ്രവര്‍ത്തന പാരമ്പര്യമുള്ള തന്നെ ഒതുക്കാനാണ് സതീശന്‍ കളിക്കുന്നതെന്നും അവര്‍കുറ്റപ്പെടുത്തിയിരുന്നു.
വി.ഡി സതീശന്‍ നടത്തിയ മണിചെയിന്‍ തട്ടിപ്പിന്റെ തെളിവുകള്‍ പുറത്തുവിടുമെന്ന് സിമി റോസ്ബെല്‍ ജോണ്‍ അന്ന് പറഞ്ഞിരുന്നു. സതീശന്‍ വന്ന വഴി മറക്കരുതെന്നും അന്തസുള്ള വനിതകള്‍ക്ക് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ ആവിലെന്നുമുള്ള രൂക്ഷമായ ആരോപണങ്ങളാണ് അന്ന് ഉയര്‍ത്തിയിരുന്നത്. അതിനുശേഷമുള്ള നീണ്ട ഇടവേളക്ക് ശേഷമാണ് സതിശനെതിരെ പ്രത്യക്ഷ യുദ്ധത്തിന് സിമി റോസ്‌ബെല്‍ തയ്യാറെടുക്കുന്നത്.
മണ്ഡലത്തിലെ മുത്തഞ്ച് ശതമാനത്തോളം ക്രിസ്ത്യന്‍ വോട്ടുകളും കോണ്‍ഗ്രസിനൊപ്പമാണ് ഇതില്‍ വിള്ളന്‍ വീഴ്ത്താന്‍ സിമിക്ക് കഴിയുമെന്നാണ ്‌സിപിഎം കണക്കുകൂട്ടല്‍. കോണ്‍ഗ്രസിലെ സതീശന്‍ വിരുദ്ധ ഗ്രൂപ്പും സിമിക്ക് ഒപ്പം കൂടുമ്പോള്‍ വിജയിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. സതിശനെതിരായി കോണ്‍ഗ്രസിലെ കളികളും പറവൂരിലും പ്രതിഫലിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നു. അത് കൊണ്ട് തന്നെ മുന്‍ കോണ്‍ഗ്രസ് വനിതാ നേതാവ് പറവൂരില്‍ മത്സരിക്കുമ്പോള്‍ വിഡി സതീശന്റെ കുത്തക സീറ്റില്‍ വിള്ളല്‍ വീഴുമെന്നാണ് സൂചന.










