ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയെ വെടിവച്ചിട്ടു; യുപി സിഹം അജയ്പാല്‍ ശര്‍മ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നു

ന്യൂഡല്‍ഹി: ആറുവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊന്ന കേസിലെ പ്രതിയെ വെടിവെച്ചിട്ട ഐപിഎസ് ഓഫീസര്‍ അജയ്പാല്‍ ശര്‍മ്മ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഉത്തര്‍പ്രദേശിലെ ‘സിങ്കം’ എന്നാണ് അജയ്പാല്‍ ശര്‍മ്മയെ സാമൂഹ്യ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഉത്തര്‍പ്രദേശിലെ പോലീസ് സൂപ്രണ്ടാണ് അജയ്പാല്‍ ശര്‍മ്മ.

കഴിഞ്ഞദിവസം രാംപുരിലാണ് ആറുവയസ്സുകാരിയെ ബലാത്സംഗംചെയ്ത് കൊന്ന കേസിലെ പ്രതിയെ പിന്തുടര്‍ന്ന് വെടിവെച്ച് കീഴ്പ്പെടുത്തിയത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം മുങ്ങിയ നാസില്‍ എന്ന യുവാവിനെ പോലീസ് സംഘം സാഹസികമായി കീഴടക്കുകയായിരുന്നു. പോലീസിനെ അക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ അജയ്പാല്‍ ശര്‍മ്മ വെടിവെച്ച് കീഴ്പ്പെടുത്തി. കാലിന് താഴെ വെടിയേറ്റ ഇയാളെ അറസ്റ്റ് ചെയ്തെന്നും പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും രാംപുര്‍ പോലീസ് അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തിനുശേഷം നിരവധിപേരാണ് അജയ്പാല്‍ ശര്‍മ്മയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. അജയ്പാലിനെ പോലെയുള്ള ഉദ്യോഗസ്ഥരെയാണ് രാജ്യത്തിന് ആവശ്യമെന്നും അജയ്പാല്‍ യു.പി. സിങ്കമാണെന്നുമായിരുന്നു ചിലരുടെ അഭിപ്രായം. പ്രതിയെ പിടികൂടിയതിന് പിന്നാലെ ആയിരത്തോളംപേര്‍ അഭിനന്ദനമറിയിച്ച് ഫോണ്‍ ചെയ്തെന്നും ബാലികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അജയ്പാല്‍ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു. രാംപുര്‍ പോലീസിന്റെയും ഉത്തര്‍പ്രദേശ് പോലീസിന്റെയും ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റുമുട്ടലില്‍ വൈദഗ്ധ്യം നേടിയ അജയ്പാല്‍ ശര്‍മ്മ ഐ.പി.എസ്. യു.പി.യിലെ സിങ്കം എന്നാണ് അറിയിപ്പെടുന്നത്. നേരത്തെ ദന്തഡോക്ടറായിരുന്ന അദ്ദേഹം ലുധിയാന സ്വദേശിയും 2011 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനുമാണ്.

നിലവില്‍ രാംപുര്‍ എസ്.എസ്.പി.യായി സേവനമനുഷ്ടിക്കുന്ന അജയ്പാല്‍ നേരത്തെ ഗാസിയാബാദ്, ഹത്രാസ്, ഷാംലി, ഗൗതംബുദ്ധനഗര്‍, പ്രയാഗ് രാജ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. 2018-ല്‍ ഗൗതംബുദ്ധനഗറിലെ പോലീസുകാര്‍ കൈക്കൂലി വാങ്ങുന്നതില്‍ മിന്നല്‍ പരിശോധന നടത്തിയും പിന്നീട് നോയിഡയിലെ വാഹനങ്ങളില്‍ ചാടിക്കയറുന്ന ദൃശ്യങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധനേടി. അജയ്പാല്‍ ശര്‍മ്മ തോക്കുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതമായിരുന്നു അന്ന് പോലീസിന്റെ വിവിധ നോട്ടീസുകള്‍ പുറത്തിറക്കിയിരുന്നത്.

Top