മുഖ്യമന്ത്രിയുടെ ഓഫിസ് മുറിയില്‍വച്ച്,സരിത സലീം രാജിനെ വിളിക്കാറുണ്ടായിരുന്നോ ?

കൊച്ചി: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഫോണില്‍നിന്നു സരിത എസ്. നായരുടെ ഫോണിലേക്കു വിളികള്‍ പോയതിനെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപെ്പട്ട അന്നത്തെ ഇന്റലിജന്‍സ് എഡിജിപി ടി.പി. സെന്‍കുമാര്‍ തന്നോട് ഔദ്യോഗിക വസതിയിലെ ഫോണ്‍വിളിയെക്കുറിച്ച് ഒന്നും ചോദിച്ചിട്ടിലെ്‌ളന്നു മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജ്. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫിസ് മുറിയില്‍വച്ച്, സരിത തന്നെ വിളിക്കാറുണ്ടായിരുന്നോ എന്നു മാത്രമാണു സെന്‍കുമാര്‍ ചോദിച്ചത്. ഉവ്വെന്നു മറുപടി നല്‍കി. മറ്റൊരു ചോദ്യവുമുണ്ടായിട്ടിലെ്‌ളന്നു സലിംരാജ് സോളര്‍ അന്വേഷണ കമ്മിഷനു മൊഴി നല്‍കി.

 
ഔദ്യോഗിക വസതിയില്‍നിന്നുള്ള ഫോണ്‍ വിളികളുമായി ബന്ധപെ്പട്ടു താന്‍ സലിംരാജിനെ ചോദ്യം ചെയ്തിരുന്നുവെന്നാണു കഴിഞ്ഞ ദിവസം സെന്‍കുമാര്‍ സോളര്‍ കമ്മിഷനു നല്‍കിയ മൊഴി. ഇതു ശരിയലെ്‌ളന്നു സലിംരാജ് മൊഴി നല്‍കി. അതേസമയം, പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന എഡിജിപി എ. ഹേമചന്ദ്രന്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍നിന്നുള്ള ഫോണ്‍ വിളികളെക്കുറിച്ച് തന്നോട് അന്വേഷണത്തിന്റെ ഭാഗമായി ചോദിച്ചിരുന്നുവെന്നു സലിംരാജ് പറഞ്ഞു.

 

വിളിക്കാനിടയായ സാഹചര്യം താന്‍ ഹേമചന്ദ്രനോടു വിശദീകരിച്ചിരുന്നു. സരിത അറസ്റ്റിലാകുന്നതിനു തലേന്ന് തന്നെ ഫോണില്‍ കിട്ടാനായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ഫോണിലേക്കു വിളിച്ചു. താന്‍ അന്നു തന്നെ തിരിച്ചുംവിളിച്ചു. അതിനു മുന്‍പ് ഇതേ ഫോണില്‍നിന്നു സരിതയെ വിളിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ എഡിജിപി ഹേമചന്ദ്രനു താന്‍ മൊഴി നല്‍കിയിരുന്നതായി സലിം രാജ് കമ്മിഷനില്‍ ബോധിപ്പിച്ചു.

 

 
എഡിജിപി ഹേമചന്ദ്രന്‍ കമ്മിഷനില്‍ നേരത്തേ ഹാജരാക്കിയ സലിംരാജിന്റെ മൊഴി ജസ്റ്റിസ് ജി. ശിവരാജന്‍ സലിംരാജിനെ വായിച്ചുകേള്‍പ്പിച്ചു. ഈ മൊഴിയിലെങ്ങും ഔദ്യോഗിക വസതിയിലെ ഫോണ്‍ വിളികളുമായി ബന്ധപെ്പട്ട ചോദ്യങ്ങളോ, ഉത്തരങ്ങളോ ഉണ്ടായിരുന്നില്‌ള. എന്നാല്‍ തന്നോട് ഇക്കാര്യങ്ങള്‍ ചോദിക്കുകയും താന്‍ മൊഴി കൊടുക്കുകയും ചെയ്‌തെന്നു സലിംരാജ് ആവര്‍ത്തിച്ചു. സരിതയോട് താന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്ന വാചകവും സലിംരാജിന്‍േറതായി എഡിജിപി ഹാജരാക്കിയ മൊഴിയിലുണ്ടായിരുന്നു. താന്‍ പറഞ്ഞത് ഉള്‍പെ്പടുത്താതെയും പറയാത്തത് ചേര്‍ത്തുമാണു തന്റെ മൊഴി എഡിജിപി തയാറാക്കിയിരിക്കുന്നതെന്നു സലിംരാജ് ആരോപിച്ചു.

 

സരിത എസ്. നായരെ മുഖ്യമന്ത്രിയുടെ ഒരു പൊതുയോഗസ്ഥലത്തുവച്ചാണു കണ്ടതെന്നും അവര്‍ ഡ്രൈവര്‍ മുഖേന തന്റെ നമ്പര്‍ വാങ്ങുകയും ഏതാനും മാസങ്ങള്‍ക്കു ശേഷം പരിചയം പുതുക്കി വിളിക്കുകയുമായിരുന്നുവെന്നു സലിംരാജ് കമ്മിഷനില്‍ മൊഴി നല്‍കി.
വര്‍ത്തമാനകാല രാഷ്ര്ടീയവും ബന്ധുവിന്റെ ജോലിക്കാര്യവുമല്‌ളാതെ അവരോട് ലൈംഗിക ചുവയോടെ സംസാരിച്ചിട്ടിലെ്‌ളന്നും സലിംരാജ് പറഞ്ഞു. എന്നാല്‍, സരിത എഡിജിപി ഹേമചന്ദ്രനു നല്‍കിയ മൊഴി കമ്മിഷന്‍ സലിംരാജിനെ വായിച്ചുകേള്‍പ്പിച്ചു.

Top