മലയാളി ജവാന്റെ മരണത്തില്‍ ദുരൂഹ നീങ്ങുന്നില്ല; ആത്മഹത്യയാണെന്ന് സൈന്യം; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍

നാസിക്: കരസേന ക്യാമ്പില്‍ മലയാളി ജവാന്‍ മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. കൊല്ലം സ്വദേശിയായ ജവാന്‍ റോയ് മാത്യുവിനെ നാസികിലെ ദേവ്‌ലാലി സൈനിക ക്യാമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. സംഭവത്തില്‍ മഹാരാഷ്ട്ര പൊലീസ് അപകടമരണത്തിന് കേസെടുത്തു. സുഭേദാര്‍ ഗോപാല്‍ സിന്‍ഹ നല്‍കിയ പരാതിയില്‍ ദേവ്‌ലാലി പൊലീസാണ് കേസെടുത്തത്. മരണകാരണം ഇപ്പോള്‍ വ്യക്തമല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും ദേവ്‌ലാലി പൊലീസ് പറഞ്ഞു.

പ്രാഥമിക നടപടികള്‍ക്കുശേഷം സൈനിക ക്യാമ്പിന് കൈമാറിയ മൃതദേഹം ഉടന്‍ നാട്ടിലത്തെിക്കും. ബന്ധുക്കളായ ഷൈജു, ജിജോ ജോസ് എന്നിവരാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ ദേവ്‌ലാലിയില്‍ എത്തിയത്. സൈനിക മേധാവികള്‍ ആത്മഹത്യയാണെന്ന് പറയുന്നുണ്ടെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. മലയാളി സൈനികനെ ആത്മഹത്യയിലേക്ക് നയിച്ചത് വെബ്‌സൈറ്റിന്റെ ഒളിക്യാമറ പ്രയോഗമാണെന്ന് സൈന്യം കുറ്റപ്പെടുത്തി. ക്യാമ്പിലെ കേണലിന്റെ വീട്ടില്‍ വിടുപണി ചെയ്യിക്കുന്നതിനെതിരെ താനടക്കമുള്ള ജവാന്മാര്‍ നല്‍കിയ അഭിമുഖം രഹസ്യമായി വിഡിയോയില്‍ പകര്‍ത്തി പ്രാദേശിക ചാനല്‍ പുറത്തുവിട്ടതിന് പിന്നാലെ റോയ് മാത്യുവിനെ കാണാതാവുകയായിരുന്നു. ഫെബ്രുവരി 25ന് സൈനികനെ കാണാതാകുന്നതിന് മുമ്പ് അദ്ദേഹത്തിനെതിരെ ഏതെങ്കിലും വിധത്തിലുള്ള അന്വേഷണമോ ചോദ്യം ചെയ്യലോ ഉണ്ടായിട്ടില്ലെന്നും എല്ലാത്തിനും കാരണം ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദം മൂലമാണെന്നും കരസേന വിശദീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിഡിയോ അഭിമുഖത്തില്‍ ജവാന്മാരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തവിധമാക്കിയിരുന്നെങ്കിലും അഭിമുഖം കണ്ട് പേടിച്ച റോയ് മാത്യു ക്ഷമചോദിച്ച് കേണലിന് എസ്.എം.എസ് സന്ദേശം അയക്കുകയായിരുന്നുവെന്നും പറയുന്നു. കഴിഞ്ഞ 25നാണ് റോയ് മാത്യുവിനെ കാണാതായത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സൈനിക ക്യാമ്പിലെ ഒഴിഞ്ഞ ബാരക്കില്‍ റോയിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയത്. മൃതദേഹത്തിന് മൂന്നു ദിവസം പഴക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കരസേന ക്യാമ്പിലെ പീഡനങ്ങള്‍ വിവരിക്കുന്ന വീഡിയോദൃശ്യങ്ങളില്‍ റോയ് മാത്യു ആണെന്നാണ് സേനയുടെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് കോര്‍ട്ട് മാര്‍ഷ്യലിന് സൈന്യം തുടക്കം കുറിച്ചിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. കോര്‍ട്ട് മാര്‍ഷ്യലിനേക്കാള്‍ നല്‍ല്ലത് ആത്മഹത്യയാണെന്ന് റോയ് ചില സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. കഴിഞ്ഞ 25 മുതല്‍ റോയ് മാത്യു ഹാജരായിട്ടില്ലെന്ന് രേഖപ്പെടുത്തിയ അധികൃതര്‍ എന്നാല്‍ കാണാതായതായി പൊലീസില്‍ പരാതി നല്‍കിയില്ല.
മലയാളി സൈനികന്‍ റോയി മാത്യു(33)വിന്റെ മൃതദേഹം അല്‍പ്പസമയത്തിനകം നാട്ടിലത്തെിക്കും. രാവിലെ എട്ടോടെ ജെറ്റ് എയര്‍വെയ്‌സില്‍ തിരുവനന്തപുരം വിമാനത്താവളത്തിലത്തെിക്കുന്ന മൃതദേഹം അവിടെനിന്ന് പാങ്ങോട് മിലിട്ടറി ക്യാമ്പിലേക്ക് കൊണ്ടുപോകും. അവിടെനിന്ന് മിലിട്ടറി ട്രക്കില്‍ ജന്മനാട്ടിലത്തെിച്ച് ഔദ്യോഗികബഹുമതികളോടെ സംസ്‌കരിക്കും. കാരുവേലില്‍ സെന്റ് പോള്‍സ് മലങ്കര സുറിയാനി പള്ളിയില്‍ ഉച്ചക്ക് രണ്ടിനാണ് സംസ്‌കാരം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കേന്ദ്ര പ്രതിരോധമന്ത്രിക്ക് പരാതി നല്‍കി. വീണ്ടും പോസ്?റ്റ്?മോര്‍ട്ടം ചെയ്യണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്?. സംഭവത്തെക്കുറിച്ച് സൈനികതലത്തില്‍ അന്വേഷണം ആരംഭിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Top