കൊടുങ്ങല്ലൂരിലെ ഒരു പള്ളിയിൽ സ്വയം പൊട്ടിത്തെറിക്കാന്‍ ആഗ്രഹിച്ചിരുന്നു! റി​യാ​സ് അ​ബൂ​ബ​ക്ക​ർ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളി​ൽ ഞെ​ട്ടി​ത്ത​രി​ച്ച് കേരളം.റിയാസ് ജാഗ്രതയോടെ കേരള പോലീസ്

തൃ​ശൂ​ർ: ശ്രീ​ല​ങ്ക​യി​ൽ സ്ഫോ​ട​നം ന​ട​ത്തി​യ തീ​വ്ര​വാ​ദി​ക​ളു​മാ​യു​ള്ള ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ അ​റ​സ്റ്റി​ലാ​യ പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി റി​യാ​സ് അ​ബൂ​ബ​ക്ക​ർ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളി​ൽ തമിഴ്‌നാട്ടിലും എന്‍ഐഎ റെയ്ഡ് തുടരുന്നു.റിയാസിന്റെ വെളിപ്പെടുത്തലുകളിൽ ഞെ​ട്ടി​ത്ത​രി​ച്ച് കൊ​ടു​ങ്ങ​ല്ലൂ​രു​കാ​ർ. ചി​ല ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് റി​യാ​സ് അ​ബൂ​ബ​ക്ക​ർ കേ​ര​ള​ത്തി​ൽ സ്വ​യം പൊ​ട്ടി​ത്തെ​റി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്തി​യ​ത്.കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ഒ​രു പ​ള്ളി​യി​ൽ സ്ഫോ​ട​നം ന​ട​ത്താ​ൻ റി​യാ​സ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ഈ ​പ​ള്ളി കൊ​ടു​ങ്ങ​ല്ലൂ​ർ ചേ​ര​മാ​ൻ ജു​മാ മ​സ്ജി​ദ് ആ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ മു​സ്ലിം ദേ​വാ​ല​യ​മാ​യ ചേ​ര​മാ​ൻ ജു​മാ മ​സ്ജി​ദ് രാ​ജ്യ​ത്തി​ന്‍റെ മ​ത​സൗ​ഹാ​ർ​ദ്ദ ചി​ന്ത​യു​ടെ ആ​ദ്യ​ത്തെ അ​ട​യാ​ള​മാ​ണ്. ഇ​സ്ലാ​മി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി അ​റ​ബി​ക്ക​ട​ൽ ക​ട​ന്നെ​ത്തി​യ പ്ര​വാ​ച​ക ശി​ഷ്യ​ൻ മാ​ലി​ക് ദി​നാ​റി​നെ​യും സം​ഘ​ത്തെ​യും സ്വീ​ക​രി​ച്ച് ആ​രാ​ധ​നാ​ല​യം സ്ഥാ​പി​ക്കാ​ൻ ഇ​ടം ന​ൽ​കി​യ​ത് അ​ന്ന​ത്തെ രാ​ജാ​വാ​യി​രു​ന്ന ചേ​ര​മാ​ൻ പെ​രു​മാ​ളാ​ണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേ​ര​ളീ​യ വ​സ്തു​ശി​ൽ​പ​ക​ലാ രീ​തി​യി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള പ​ള്ളി​യി​ൽ വൈ​ദ്യു​തി വി​ള​ക്കെ​ത്തും മു​ന്പേ വെ​ളി​ച്ച​ത്തി​നാ​യി ഒ​രു വി​ള​ക്ക് സ്ഥാ​പി​ച്ചി​രു​ന്നു. പ​തി​റ്റാ​ണ്ടു​ക​ളാ​യി ഉ​പ​യോ​ഗി​ക്കാ​ത്ത വി​ള​ക്ക് പ​ള്ളി​യു​ടെ പൗ​രാ​ണി​ക​ത​യും ച​രി​ത്ര പ്രാ​ധാ​ന്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്നും കാ​ത്തു​സൂ​ക്ഷി​ച്ചു പോ​രു​ന്നു​ണ്ട്. ഈ ​വി​ള​ക്കി​നെ ചൊ​ല്ലി​യാ​ണ് ചേ​ര​മാ​ൻ പ​ള്ളി ഭീ​ക​ര​രു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച​തെ​ന്നാ​ണ് സൂ​ച​ന.

ശ്രീ​ല​ങ്ക​ൻ സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​ൾ​പ്പെ​ടെ തീ​ര​ദേ​ശ​മേ​ഖ​ല​ക​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് പോ​ലീ​സ്. ഹോം​സ്റ്റേ​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. ശ്രീ​ല​ങ്ക​ൻ സ്ഫോ​ട​നം ന​ട​ത്തി​യ ഐ.​എ​സ് തീ​വ്ര​വാ​ദി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യ കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി റി​യാ​സ് അ​ബൂ​ബ​ക്ക​ർ ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് നീ​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്.

കൊ​ടു​ങ്ങ​ല്ലൂ​ർ ചേ​ര​മാ​ൻ ജു​മാ​മ​സ്ജി​ദ​ട​ക്കം പ്ര​മു​ഖ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ഉ​ള്ള​തി​നാ​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി. മീ​ൻ​പി​ടിത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഴി​ക്കോ​ട് കേ​ന്ദ്രീ​ക​രി​ച്ച് നൂ​റ് ക​ണ​ക്കി​ന് മ​റു​നാ​ട​ൻ മ​ൽ​സ്യ​തൊ​ഴി​ലാ​ളി​ക​ൾ ത​മാ​സി​ക്കു​ന്ന​തി​നാ​ൽ ഈ ​മേ​ഖ​ല​യി​ലും പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തി​ന് പു​റ​മേ തീ​ര​ദേ​ശ​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​ക​ട​ത്തും വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് എ​ക്സൈ​സും പ്ര​ത്യ​ക നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

കൊളംബോയിലുണ്ടായ ഇരട്ടസ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീദ് ജമാഅത്ത് സംഘടനകളുടെ ഓഫീസുകളിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. എന്‍ഐഎ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

ദേശീയ അന്വേഷണ ഏജന്‍സിയുടെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. കുംഭകോണം, രാമനാഥപുരം, തഞ്ചാവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ എസ്ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റെയും തൗഹീദ് ജമാഅത്തിന്റെ ഓഫീസുകളില്‍ മണിക്കൂറുകളോളം പരിശോധന നീണ്ടു.

അതേസമയം, ശ്രീലങ്കയില്‍ നടന്നതുപോലുള്ള ചാവേര്‍ ആക്രമണങ്ങള്‍ കേരളത്തില്‍ നടത്താന്‍ കഴിഞ്ഞ ദിവസം പിടിയിലായ റിയാസ് അബൂബക്കര്‍ അടങ്ങിയ സംഘം പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. തൃശൂര്‍ പൂരം, കൊച്ചിയിലെ പുതുവത്സരാഘോഷങ്ങള്‍, ആയിരങ്ങള്‍ പങ്കെടുക്കുന്ന മത ചടങ്ങുകള്‍ എന്നിവയായിലേതിലെങ്കിലും ചാവേറായി പൊട്ടിത്തെറിക്കാന്‍ പദ്ധതിയിടുകയും, സമാന തീവ്ര സ്വഭാവമുള്ളവരെ ഒപ്പം കൂട്ടാനും ഇയാള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു.

അനുകൂല സാഹചര്യങ്ങള്‍ ഒത്തുവരാത്തതിനാല്‍ ചാവേര്‍ സ്‌ഫോടന പദ്ധതി നീട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്നും എന്‍ഐഎ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ റിയാസ് വെളിപ്പെടുത്തിയതായാണ് സൂചന.

Top