അധ്യാപകൻ ബലാത്സംഗം ചെയ്തു;വിദ്യാർഥിനി ജീവനൊടുക്കി..

സ്പെഷൽ ക്ലാസിനെന്ന പേരിൽ വിളിച്ചുവരുത്തി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു .കോയമ്പത്തൂരിൽ ആണ് സംഭവം .അധ്യാപകൻ ബലാത്സംഗം ചെയ്ത വിദ്യാർഥിനി ജീവനൊടുക്കി. പരാതി സ്കൂൾ അധികൃതർ ഒതുക്കിത്തീർത്തെന്ന് വിദ്യാർഥി സംഘടനകൾ ആരോപിച്ചു. അധ്യാപകൻ മിഥുൻ ചക്രവർത്തിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.അധ്യാപകനെതിരെ പെൺകുട്ടി പരാതിപ്പെട്ടിട്ടും സ്കൂൾ അധികൃതർ നടപടിയെടുത്തില്ലെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരോപിച്ചു. സ്കൂൾ അധികൃതർക്കെതിരെയും നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കു​ട്ടി സ്‌​കൂ​ള്‍ അ​ധി​കൃ​ത​രോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ങ്കി​ലും അ​വ​ര്‍ ന​ട​പ​ടി​യൊ​ന്നും സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി​യു​ടെ ഭാ​ര്യ​യും ഇ​തേ​സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. സം​ഭ​വം മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് ഇ​വ​രും ശ്ര​മി​ച്ച​ത്.ഇ​തേ​തു​ട​ര്‍​ന്ന് മാ​ന​സി​ക​സം​ഘ​ര്‍​ഷ​ത്തി​ലാ​യ കു​ട്ടി ത​ന്നെ സ്‌​കൂ​ള്‍ മാ​റ്റ​ണ​മെ​ന്ന് മാ​താ​പി​താ​ക്ക​ളോ​ട് നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ കാ​ര​ണം പ​റ​ഞ്ഞി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് സെ​പ്റ്റം​ബ​റോ​ട് കു​ട്ടി​യെ മാ​താ​പി​താ​ക്ക​ള്‍ മ​റ്റൊ​രു സ്‌​കൂ​ളി​ല്‍ ചേ​ര്‍​ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെ​ണ്‍​കു​ട്ടി​ക്ക് പു​തി​യ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ കൗ​ണ്‍​സ​ലിം​ഗ് അ​ട​ക്കം ന​ല്‍​കി വ​രു​ക​യാ​യി​രു​ന്നു വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വീ​ട്ടി​ല്‍ ത​നി​ച്ചാ​യ പെ​ണ്‍​കു​ട്ടി സു​ഹൃ​ത്തി​നെ വി​ളി​ച്ചെ​ങ്കി​ലും സു​ഹൃ​ത്തി​ന് ഫോ​ണ്‍ എ​ടു​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. തു​ട​ര്‍​ന്ന് ഏ​ഴി​ന് സു​ഹൃ​ത്ത് തി​രി​ച്ചു വി​ളി​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണ​മി​ല്ലാ​യി​രു​ന്നു.ഇ​തോ​ടെ സു​ഹൃ​ത്ത് പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തു​ക​യും പി​താ​വി​നെ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​രു​വ​രും ചേ​ര്‍​ന്നാ​ണ് അ​ക​ത്തു​നി​ന്ന് പൂ​ട്ടി​യ മു​റി​ക്കു​ള്ളി​ല്‍ പെ​ണ്‍​കു​ട്ടി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.അ​ധ്യാ​പ​ക​നെ​തി​രേ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ, കു​ട്ടി​യെ ഒ​ന്നി​ല​ധി​കം ത​വ​ണ അ​ല്ലെ​ങ്കി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക എ​ന്നി​വ പ്ര​കാ​ര​വും പോ​ക്സോ നി​യ​മ​പ്ര​കാ​ര​വും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Top