കൊല്ലത്തെ സ്വകാര്യ സ്കൂളിലെ മൂന്നാം നിലയിൽനിന്ന് ചാടിയ വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുകയാണ്. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാർഥിനി. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് രണ്ടു അധ്യാപകർക്കെതിരേ പോലീസ് കേസെടുത്തു. സഹപാഠികളിൽ നിന്നും മറ്റ് അധ്യാപകരിൽ നിന്നും പോലീസ് വെള്ളിയാഴ്ച തന്നെ വിവരങ്ങൾ ശേഖരിച്ചിരുന്നു. ആശുപത്രിയിലെത്തി രക്ഷിതാക്കളിൽ നിന്ന് രാത്രിയിൽതന്നെ പോലീസ് മൊഴിയെടുക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി സ്കൂളിന്റെ മൂന്നാം നിലയിൽ നിന്നും താഴേയ്ക്ക് ചാടിയത്.






