അധ്യാപകർ ഭീകരനെന്നു വിളിച്ചതിനെ തുടർന്നു സ്കൂൾ വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ കാണ്‍പൂരിലാണു സംഭവം. കല്യാണ്‍പൂരിലെ ഡൽഹി പബ്ളിക് സ്കൂളിൽ 12-ാം ക്ലാസ് വിദ്യാർഥിയായ കൗമാരക്കാരനാണു ജീവനൊടുക്കാൻ ശ്രമിച്ചെതെന്നു പോലീസ് പറഞ്ഞു. മുസ്ലിം മതവിശ്വാസിയാണ് ജീവനൊടുക്കാൻ ശ്രമിച്ച വിദ്യാർഥി. അധ്യാപകർ തന്നെ ഭീകരനെന്നു വിളിക്കാറുണ്ടെന്നും എല്ലാ ദിവസവും തന്റെ ബാഗ് പരിശോധിക്കാറുണ്ടെന്നും വിദ്യാർഥി പോലീസിനു മൊഴി നൽകി. തന്നെ എല്ലായ്പ്പോഴും ഏറ്റവും പിന്നിലെ ബെഞ്ചിലാണ് ഇരുത്തുന്നതെന്നും എന്തെങ്കിലും ചോദിച്ചാൽ ക്ലാസിനു പുറത്താക്കാറുണ്ടെന്നും വിദ്യാർഥി ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.






