മോഷണം : ഭാര്യയുടെ പരാതിയിൽ തെലുങ്കു നടൻ അറസ്റ്റിൽ

ഹൈദരാബാദ്: ഫ്ളാറ്റിൽ അതിക്രമിച്ചു കടന്ന് മോഷണം നടത്തിയെന്ന ഭാര്യയുടെ പരാതിയിൽ തെലുങ്ക് നടൻ അറസ്റ്റിൽ. ജി.വി.എസ്. കൃഷ്ണ റെഡ്ഡി എന്ന സമ്രാട്ട് റെഡ്ഡിയാണ് ഭാര്യ ഹരിത റെഡ്ഡിയുടെ പരാതിയിൽ അറസ്റ്റിലായത്.ജനുവരി 13ന് താൻ വീട്ടിൽനിന്നു പുറത്തുപോയ സമയത്താണ് മോഷണം നടന്നതെന്നും, മധാപൂരിലെ തന്‍റെ ഫ്ളാറ്റിൽ അതിക്രമിച്ചു കടന്ന നടൻ സിസിടിവി ക്യാമറകൾ തകർക്കുകയും സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ മോഷ്ടിക്കുകയും ചെയ്തെന്നാണു ഹരിത നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

ജനുവരി 25നുതന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ചൊവ്വാഴ്ച മാത്രമാണ് നടനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അതിക്രമിച്ചു കടക്കൽ, മോഷണം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2015ൽ സാമ്രാട്ട് ഹരിതയെ വിവാഹം ചെയ്തെങ്കിലും പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. സ്ത്രീധന പീഡനമാരോപിച്ച് ഹരിത സമ്രാട്ടിനെതിരേ മുൻപും പരാതി നൽകിയിട്ടുണ്ട്.അനുഷ്ക ഷെട്ടി നായികയായ പഞ്ചാക്ഷരി എന്ന ചിത്രത്തിലൂടെയാണ് സമ്രാട്ട് അഭിനയരംഗത്തെത്തിയത്. പിന്നാലെ രാജ് തരുണ്‍ നായകനായെത്തിയ കിട്ടു ഉന്നഡു ജാഗ്രത എന്ന ചിത്രത്തിലും വേഷമിട്ടു.

Top