അടിവസ്ത്ര ഫിറ്റിങ് റൂമിൽ ഒളിക്യാമറ വെച്ചെന്ന് പരാതിയുമായി മാധ്യമപ്രവർത്തക, വസ്ത്രം മാറുന്നത് ചിത്രീകരിച്ചതായും പരാതി

കൊച്ചി:അടിവസ്ത്ര ഫിറ്റിങ് റൂമിൽ ഒളിക്യാമറ വെച്ചെന്ന് പരാതിയുമായി മാധ്യമപ്രവർത്തക രംഗത്ത് ! വസ്ത്രം ഫിറ്റാണോ എന്ന് നോക്കുന്ന ഫൈറ്റിങ് റൂമിൽ ക്യാമറ വെച്ചതിനാൽ വസ്ത്രം മാറുന്നത് ചിത്രീകരിച്ചതായും പരാതിയുമായി മാധ്യമ പ്രവർത്തക . ദക്ഷിണ ഡൽഹിയിലെ ഗ്രേറ്റർ-കൈലാഷ്-2-ൽ ഉള്ള ഷോറൂമിലാണ് സംഭവം. ഒളി ക്യാമറയിലെ തത്സമയ ദൃശ്യങ്ങൾ ഷോറൂമിലെ ജീവനക്കാരൻ കണ്ടതായും പരാതിയിലുണ്ട്.

യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. ഓഗസ്റ്റ് 31നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അടിവസ്ത്രം വാങ്ങാനായി എത്തിയ യുവതി ഡ്രസിങ് റൂമിൽ കയറി അത് ധരിച്ചുനോക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ ഒരു വനിതാ ജീവനക്കാരി എത്തി മറ്റൊരു ഡ്രസിങ് റൂമിലേക്ക് മാറാൻ ആവശ്യപ്പെട്ടു. എന്താണ് കുഴപ്പമെന്ന് ചോദിച്ചപ്പോൾ അവിടെ സ്ഥാപിച്ചിരുന്ന രഹസ്യക്യാമറ ജീവനക്കാരി തന്നെ കാണിച്ചുതന്നു. ഇതേത്തുടർന്ന് കടയുടമയോട് പരാതിപ്പെട്ടെങ്കിലും നിഷേധാത്മകമായ നിലപാടാണ് ഉണ്ടായത്. ഇതോടെയാണ് പൊലീസ് സ്റ്റേഷനിലെ യുവതി പരാതി നൽകിയത്.

Top