ചൊവ്വാഴ്ച ട്രംപ് –മോദി ചർച്ച!..21,000 കോടിരൂപയുടെ പ്രതിരോധ ഇടപാടുകൽ കരാറാകും !ഇന്ത്യക്കാരെ കൈയിലെടുത്ത് യു.എസ് പ്രസിഡന്റ്.

ന്യൂഡൽഹി : നമസ്തേ, ഇന്ത്യ… പ്രിയ സുഹൃത്ത് മോദിക്ക് നന്ദി പറഞ്ഞ് തുടങ്ങട്ടെ, അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു… ഞാനും കുടുംബവും 8000 മൈൽ താണ്ടിയെത്തിയത് ഈ സന്ദേശം പകരാനാണ്… ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേരയിൽ ഒന്നേകാൽ ലക്ഷം പേരെ കൈയിലെടുത്ത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യ ഇന്ത്യാ സന്ദർശനത്തിന് ആവേശത്തുടക്കമിട്ടു. മോദിക്കൊപ്പം സബർമതി ആശ്രമം സന്ദർശിച്ച ശേഷമാണ് ട്രംപും ഭാര്യ മെലാനിയയും ഇന്നലെ ഉച്ചയ്ക്ക് ‘നമസ്തേ, ട്രംപ് ” പരിപാടിക്കെത്തിയത്.

അതേസമയം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച നടക്കുന്ന ഉഭയകക്ഷിചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ഇടപാടിൽ തീരുമാനമായേക്കും. ഇന്ത്യയുമായി 21,000 കോടിരൂപയുടെ പ്രതിരോധ ഇടപാടുകളില്‍ തീരുമാനമെടുക്കുമെന്ന് ഡോണള്‍ഡ് ട്രംപ് അഹമ്മദാബാദില്‍ പ്രഖ്യാപിച്ചു. ഊര്‍ജ, വാതക ഇടപാടുകളില്‍ നിര്‍ണായകതീരുമാനമുണ്ടാകാനും സാധ്യതയുണ്ട്. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ ചൊവ്വാഴ്ച രാവിലെ പതിനൊന്നിനാണ് ട്രംപ് മോദി കൂടിക്കാഴ്ച.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യ സന്ദർശനത്തിന്റെ ആദ്യ ദിനം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലനിയ ട്രംപും ആഗ്രയിലെ താജ് മഹലും സന്ദർശിച്ചു. മകൾ ഇവാൻകയും മരുമകൻ ജാറദ് കുഷ്നറും ഇവർക്കൊപ്പമുണ്ടായിരുന്നു. താജിന്റെ ചരിത്രവും മഹത്വവും പ്രാധാന്യവും ഇരുവർക്കും വിശദീകരിച്ചുകൊടുത്തു. ‘താജ്മഹൽ വിസ്മയകരമാംവിധം പ്രചോദിപ്പിക്കുന്നത്. സമ്പന്നവും വൈവിധ്യവുമാർന്ന ഇന്ത്യൻ സംസ്കാരത്തിന്റെ കാലാതീതമായ അധ്യായം. നന്ദി ഇന്ത്യ’ – താജിന്റെ സന്ദർശിക റജിസ്റ്ററിൽ ട്രംപ് കുറിച്ചു. വൈകിട്ട് ഏഴരയോടെ ആഗ്രയിൽ നിന്ന് ഡൽഹിയിലെത്തിയ ട്രംപും കുടുംബവും ഡല്‍ഹി ഐടിസി മൗര്യ ഹോട്ടലിലെ പ്രസിഡൻഷ്യൽ സ്യൂട്ടിലാണ് തങ്ങുന്നത്. യുഎസ് പ്രസിഡന്റുമാരായിരുന്ന ജിമ്മി കാർട്ടർ, ബിൽ ക്ലിന്റൻ, ജോർജ് ഡബ്ല്യു ബുഷ് എന്നിവരും 2015 ൽ ബറാക് ഒബാമയും ഇതേ ഹോട്ടലിലാണ് തങ്ങിയത്.

തിങ്കളാഴ്ച പകൽ 11.40ന് അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് ട്രംപ് വന്നിറങ്ങിയത്. പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സബർമതി ആശ്രമം സന്ദർശിച്ച ട്രംപ് മൊട്ടേര സ്റ്റേഡിയത്തിലെത്തി ജനത്തെ അഭിസംബോധന ചെയ്തു. വിമാനത്താവളത്തിൽനിന്നു മൊട്ടേര സ്റ്റേഡിയത്തിലേക്കുള്ള ട്രംപിന്റെ റോഡ് ഷോയ്ക്കിടെയാണ് ആശ്രമത്തിലേക്ക് എത്തിയത്. വിവിധ ഇനം കലാരൂപങ്ങളാണ് വഴിനീളെ ഒരുക്കിയിരുന്നത്. ട്രംപിന്റെയും മോദിയുടെയും ഫ്ലക്സുകളും തോരണങ്ങളും നിറച്ച് വർണാഭമായാണ് അഹമ്മദാബാദ് ഒരുങ്ങിയത്. മൊട്ടേരയിലെ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽ വിവിധ ഇനം കലാപരിപാടികൾ അരങ്ങേറി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയും ഇന്ത്യയ്ക്ക് ഭൂമിയിലെ ഏറ്റവും മികച്ച ആയുധങ്ങൾ നൽകുമെന്നും 300 കോടി ഡോളറിന്റെ (21,000 കോടിയിലേറെ രൂപ) പ്രതിരോധ ഇടപാടിൽ ഇന്ന് ഒപ്പിടുമെന്നും പ്രഖ്യാപിച്ചും തീവ്രവാദത്തിനെതിരെ സംയുക്ത പോരാട്ടത്തിന് ആഹ്വാനം ചെയ്തും പരിപാടി യു.എസ് പ്രസിഡന്റ് അവിസ്മരണീയമാക്കി.’നമസ്തേ ട്രംപ് , ഇതൊരു ചരിത്ര നിമിഷം…” ട്രംപിനെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി ‘ഇന്ത്യ- അമേരിക്ക സൗഹൃദം നീണാൾ വാഴ്ക” എന്ന് സദസിനെക്കൊണ്ടും ഏറ്റുപറയിച്ചാണ് അതിഥികൾക്ക് ആദരമേകിയത്. ഇന്ത്യ- അമേരിക്ക ബന്ധം മഹത്തായതാണ്. ഒന്ന് സ്വാതന്ത്ര്യത്തിന്റെ ഭൂമി, മറ്റേത് ലോകമൊന്നാകെ ഒരു കുടുംബമെന്ന് വിശ്വസിക്കുന്നവരുടേത്. ഒരു രാജ്യം സ്റ്റാച്യു ഒഫ് ലിബർട്ടിയിൽ അഭിമാനിക്കുന്നു. മറ്റേത് സ്റ്റാച്യു ഒഫ് യൂണിറ്റിയിലും (സർദാർ വല്ലഭായി പട്ടേൽ പ്രതിമ). ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്ക് ട്രംപിന് സ്വാഗതം”- മോദി പറഞ്ഞു.സ്റ്റേഡിയത്തിൽ പ്രവേശിച്ചയുടൻ പരസ്പരം അശ്ളേഷിക്കാനും ഇരുവരും മറന്നില്ല.

മോദി അക്ഷീണം ഇന്ത്യയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന സുഹൃത്താണെന്ന് പറയുന്നതിൽ അഭിമാനിക്കുന്നെന്ന് പറഞ്ഞാണ് ട്രംപ് ജനാവലിയെ അഭിസംബോധന ചെയ്തത്. അഞ്ചു മാസം മുൻപ് ടെക്സസിലെ വലിയ ഫുട്ബാൾ സ്റ്റേഡിയത്തിൽ നിങ്ങളുടെ പ്രധാനമന്ത്രിയെ യു.എസ് സ്വീകരിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ‌ ഇന്ത്യ യു.എസിനെ സ്വീകരിക്കുന്നു. ഈ സ്നേഹം ഞാനും എന്റെ കുടുംബവും ജീവിതത്തിലുടനീളം ഓർക്കും.മോദി കർക്കശക്കാരൻഎല്ലാവരും സ്നേഹിക്കുന്ന മോദി പക്ഷേ, അദ്ദേഹം അല്പ ‘കർക്കശക്കാരൻ ” ആണെന്ന് ട്രംപ് പറഞ്ഞു. ചായ വില്പനക്കാരനിൽ നിന്ന് വളർന്ന് ഇന്ത്യൻ പ്രധാനമന്തിയായ മോദിഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിജയമാണ് നേടിയത്. ഇന്ത്യയുടെ കുതിച്ചുചാട്ടത്തിന് മോദി അടിത്തറയിട്ടു. കഠിനാദ്ധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും പച്ചയായ തെളിവാണ് ആ ജീവിതം.

70 വർഷം കൊണ്ട് ഇന്ത്യ ലോകത്തെ ഒന്നാം നിര രാഷ്ട്രങ്ങളിലൊന്നായി. മോദിക്ക് കീഴിൽ വളരെപ്പെട്ടെന്ന് നേട്ടങ്ങൾ കൊയ്തു.മുൻനിര പ്രതിരോധ പങ്കാളിഇരുരാജ്യങ്ങളും തമ്മിൽ 300കോടി യു.എസ് ഡോളറിന്റെ ആയുധക്കരാർ ഇന്ന് ഒപ്പുവയ്ക്കും. സൈനിക ഹൈലിക്കോപ്ടറും മറ്റ് ആയുധങ്ങളും നൽകാൻ ധാരണയാകും. ഇന്ത്യ- യു.എസ് കര-നാവിക-വ്യോമ സേനകളുടെ സംയുക്ത അഭ്യാസമായ ‘ടൈഗർ ട്രയംഫ്” നാഴികക്കല്ലാണ്. ഇന്ത്യയെ ഞങ്ങളുടെ ഒന്നാംനിര പ്രതിരോധ പങ്കാളിയാക്കും.ഇന്ത്യയുമായി വലിയ വ്യാപാര കരാറിൽ ഏർപ്പെടാനും ഒരുങ്ങുകയാണ്. പക്ഷേ, മോദി വിട്ടുവീഴ്ചയില്ലാത്ത വിലപേശലുകാരനാണ്.പാകിസ്ഥാനുമായി നല്ല ബന്ധംഭീകരതയ്ക്കെതിരെ യോജിച്ചുള്ള പ്രവർത്തനത്തിന് അമേരിക്കയും ഇന്ത്യയും പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യയും അമേരിക്കയും ഇസ്‍ലാമിക ഭീകരതയുടെ ഇരകളാണ്. പാകിസ്ഥാനുമായി അമേരിക്കയ്ക്ക് നല്ല ബന്ധമാണുള്ളത്. പാകിസ്ഥാൻ അതിർത്തിയിലെ ഭീകരസംഘടനകളെ ഇല്ലാതാക്കാൻ പാകിസ്ഥാനുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. അതിർത്തി കടന്നുള്ള ഭീകര പ്രവർത്തനം അവസാനിപ്പിക്കണമെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Top