ബി.ജെ.പിയെ തള്ളി വെള്ളാപ്പള്ളി.മലപ്പുറത്ത്​ മനഃസാക്ഷി വോട്ട്- കുഞ്ഞാലിക്കുട്ടി ജയിക്കും

ആലപ്പുഴ: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ മനഃസാക്ഷിക്കനുസരിച്ച് എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യണമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി വിജയിക്കും. ബി.ജെ.പി സ്ഥാനാര്‍ഥിക്കായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഇനി ബി.ഡി.ജെ.എസ് സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top