സമര യൗവനത്തിന് ഇന്ന് 94 ; വിഎസ് അച്യുതാനന്ദന് ഇന്ന് 94ാം പിറന്നാള്‍

ആലപ്പുഴ : മുതിര്‍ന്ന സിപിഐഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷനുമായ വി എസ് അച്യുതാനന്ദന് ഇന്ന് 94 വയസ്. കുടുംബാംഗങ്ങള്‍ക്കൊപ്പം വളരെ ലളിതമായാണ് അദ്ദേഹം പിറന്നാള്‍ ആഘോഷിക്കുന്നത്. വളരെ അടുത്ത ബന്ധുകളും പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ടവരും ചേര്‍ന്ന് കേക്ക് മുറിക്കും. ശേഷം മധുരം വിതരണം ചെയ്യും. വൈകിട്ട് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ വെച്ച് ഒരു പുസ്തക പ്രകാശനമാണ് ഇന്ന് അദ്ദേഹത്തിന് ആകെയുളള പൊതുപരിപാടി .

1923 ഒക്ടോബര്‍ 20 ന് ആലപ്പുഴ പുന്നപ്രയിലായിരുന്നു വിഎസ് ജനിച്ചത്. ജനകീയ പ്രശ്‌നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിര്‍ഭയം പ്രതികരിക്കുന്ന അച്യുതാനന്ദന് നല്ലൊരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആര്‍ജിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നതും വസ്തുതയാണ്.കേരളത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ജനസമ്മതിയുള്ള നേതാവായി വി എസിനെ വിലയിരുത്തപ്പെടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ പ്രശ്‌നങ്ങള്‍ ബഹുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ അച്യുതാനന്ദന്‍ നിര്‍ണായക പങ്ക് വഹിച്ചു. പാര്‍ട്ടിക്കുള്ളില്‍ നിന്നും ഏറെ വിമര്‍ശനങ്ങള്‍ അദ്ദേഹം നേരിട്ടു. സത്യങ്ങള്‍ തുറന്നടിച്ച് പിണറായി സര്‍ക്കാരിനേയും അദ്ദേഹം പലപ്പോഴും വെട്ടിലാക്കി. പാര്‍ട്ടി നയങ്ങള്‍ ചേര്‍ത്തുപിടിക്കുമ്പോഴും സാധാരണക്കാരന് വേണ്ടിയുള്ള പ്രവര്‍ത്തനമാണ് അദ്ദേഹത്തെ ജനകീയ നേതാവാക്കിയത്.

Top