ഒൻപതുകാരിക്കു വരൻ 39 കാരൻ..! ഒടുവിൽ അത് സംഭവിച്ചു

ക്രൈം ഡെസ്‌ക്

ചെന്നൈ: ഒൻപതുകാരിയെ മുപ്പത്തിയൊൻപതുകാരന് വിവാഹം കഴിപ്പിച്ചയക്കാനുള്ള ശ്രമം പോലീസ് ഇടപെട്ട് തടഞ്ഞു.സംഭവത്തെക്കുറിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം ആരംഭിച്ചു.തമിഴ്‌നാട്ടിലാണ് സംഭവം. തിരുച്ചിറപ്പള്ളിയിലെ മുസിരി വനിതാ പൊലീസ് സ്റ്റേഷനിലേക്ക് ഒരു അഞ്ജാത ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടർന്നാണ് ഗ്രാമവാസികളുടെ ഈ ശ്രമത്തെ തിരുച്ചിറപ്പിള്ളി പോലീസ് ഇടപെട്ട് തടഞ്ഞത്. അതെ സമയം അതേസമയം, ആചാരപ്രകാരമുള്ള വിവാഹം പറഞ്ഞുവയ്ക്കൽ ചടങ്ങു മാത്രമാണു നടന്നതെന്നാണു ഗ്രാമവാസികളുടെ വാദം. ചെറുപ്രായത്തിൽ തന്നെ ബന്ധുവുമായി പെൺകുട്ടികളുടെ വിവാഹം ഉറപ്പിക്കുന്ന ചടങ്ങ് ഗ്രാമത്തിൽ പതിവാണ്. പെൺകുട്ടിക്കു പ്രായപൂർത്തിയായ ശേഷമാണു വിവാഹം നടക്കുന്നതെന്നും അവർ പറഞ്ഞു.
എന്നാൽ റിപ്പോർട്ട് ലഭിച്ചാലുടൻ ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

എന്നാൽ സ്റ്റേഷനിൽ വിവരം ലഭിച്ചയുടൻ പൊലീസ് അന്വേഷണം തുടങ്ങി. വിവാഹം കഴിഞ്ഞിട്ടില്ലെന്നും ഒരുക്കങ്ങൾ നടക്കുന്നതായും അവർക്ക് ബോധ്യമായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ള കുട്ടിയുടെ അമ്മ വിധവയാണ്. അമ്മയുടെ സംരക്ഷണത്തിൽ നിന്നു കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിയന്ത്രണത്തിലേക്കു മാറ്റിയ ശേഷമാണു തുടർ അന്വേഷണം ആരംഭിച്ചത്.

രാജ്യത്ത് ഏറ്റവും കൂടുതൽ ബാല വിവാഹങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണു തമിഴ്‌നാട്. സംസ്ഥാന സർക്കാരിന്റെ കണക്കുപ്രകാരം കഴിഞ്ഞ വർഷം ജനുവരി മുതൽ നവംബർ വരെ 1586 ബാലവിവാഹങ്ങൾ നടന്നിട്ടുണ്ട്.

Top