ഭാര്യമാരെ പരസ്പരം പങ്കുവച്ചവര്‍ കായംകുളത്ത് പിടിയില്‍; ഷയര്‍ചാറ്റ് വഴിയാണ് കൈമാറ്റം നടത്തിയത്

കായംകുളം: സോഷ്യല്‍ മീഡിയയിലെ ബന്ധം വഴി ഭാര്യമാരെ പരസ്പരം കൈമാറിയ സംഘത്തെ കായംകുളം പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട സ്വദേശികളായ യുവാക്കളാണ് പോലീസ് പിടിയിലായത്. ഷെയര്‍ചാറ്റിലൂടെ പരിചയപ്പെട്ടാണ് ഇവര്‍ ഭാര്യമാരെ കൈമാറിയത്. എന്നാല്‍ സംഘത്തിലെ ഒരാളുടെ ഭാര്യ എതിര്‍ക്കുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

2018 മാര്‍ച്ച് മുതലാണ് കേസിന് ആസ്പദമായ സംഭവം ആരംഭിക്കുന്നത്. കായംകുളം സ്വദേശിയായ യുവാവ് ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കോഴിക്കോട് സ്വദേശി കായകുളത്തെത്തി. കായംകുളം സ്വദേശിയുടെ ഭാര്യയെ കോഴിക്കോടുകാരന് കൈമാറി. തുടര്‍ന്ന് ഷെയര്‍ചാറ്റ് വഴി പരിപയപ്പെട്ട കുലശേഖരപുരം സ്വദേശിയുടെ വീട്ടില്‍ കായംകുളം സ്വദേശി ഭാര്യയുമായി പോവുകയും ഇരുവരും ഭാര്യമാരെ പരസ്പരം പങ്കൂവയ്ക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനുശേഷം ഷെയര്‍ ചാറ്റുവഴി പരിചയപ്പെട്ട കേരളപുരം, തിരുവല്ല സ്വദേശികളുടെ വീടുകളില്‍ കായംകുളം സ്വദേശി ഭാര്യയുമായി പോയി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഭാര്യ എതിര്‍ത്തതിനാല്‍ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്നും മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ കായംകുളം സ്വദേശി നിര്‍ബന്ധിച്ചതോടെ ഭാര്യയായ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.

Top