കാസര്‍കോട്: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകന്‍ പറഞ്ഞതിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി. കൊല ചെയ്യാന്‍ സഹായം തേടിയത് പ്രായപൂര്‍ത്തിയാകാത്ത മകനെ. മാനസികാസ്വാസ്ഥ്യമുള്ള ഗൃഹനാഥനെ കിടപ്പുമുറിയില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ആറര വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് അറസ്റ്റ്. മൊഗ്രാല്‍ പുത്തൂര്‍ ബെള്ളൂര്‍ തൗഫീഖ് മന്‍സിലിലെ മുഹമ്മദ് കുഞ്ഞിയെയാണ് ഭാര്യ സക്കീന (36) കൊലപ്പെടുത്തിയത്. ബോവിക്കാനം മുളിയാര്‍ സ്വദേശി ഉമ്മറിന്റെ നിര്‍ദേശപ്രകാരമായിരുന്നു കൊല.
സ്വത്തും, പണവും തട്ടിയെടുക്കാന്‍ കാമുകനായ ബോവിക്കാനം സ്വദേശി ഉമ്മറിന്റെ പദ്ധതിയനുസരിച്ച് ഭാര്യ സക്കീന ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് കണ്ടെത്തി. 2012 മാര്‍ച്ചിലാണ് കൃത്യം നടത്തിയത്. അന്ന് പത്തുവയസുള്ള മകന്റെ സഹായത്തോടെ മൃതദേഹം ചന്ദ്രഗിരിപ്പുഴയില്‍ ഏറിയുകയായിരുന്നു.മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല. മൊഗ്രാല്‍ പുത്തൂര്‍ ബെള്ളൂര്‍ തൗഫീഖ് മന്‍സിലിലെ മുഹമ്മദ് കുഞ്ഞിയെയാണ് ഭാര്യ സക്കീന(36) കൊലപ്പെടുത്തിയത്. സുഹൃത്ത് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു.
നേരത്തെ മോഷണ കേസില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് ഉമ്മര്‍. പെണ്‍വാണിഭ കേസിലും ഇയാള്‍ പ്രതിയാണ്. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. മൃതദേഹം പുഴയിലൊഴുക്കാന്‍ സഹായിച്ച മകനു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി. 2012 ഓഗസ്റ്റില്‍ ബന്ധുവായ ഷാഫിയാണ് മുഹമ്മദ് കുഞ്ഞിയെ കാണാനില്ലെന്ന പാരാതി നല്‍കിയത്. പോലീസിന് കാര്യമായി ഒന്നും കണ്ടെത്താനാകാതെ വന്നതോടെ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കുകയായിരുന്നു. എന്നാല്‍ തുമ്പ് ലഭിക്കാതെ വന്നതോടെ അന്വേഷണം ഡിസിആര്‍ബി ഡിവൈഎസ്പിക്ക് കൈമാറി.അഞ്ചുവര്‍ഷത്തിലധിമായി തെളിയിക്കപ്പെടാതെ കിടക്കുന്ന കേസുകള്‍ അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധാവി ഡോ.എ.ശ്രീനിവാസ് രണ്ടുമാസം മുമ്പാണ് ഡിസിഅര്‍ബിക്ക് നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് ഡിവൈഎസ്പി ജെയ്സണ്‍ എബ്രഹാമിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സക്കീന പിടിയിലായത്.