യെദ്യൂരപ്പയെ ഗവര്‍ണര്‍ ക്ഷണിച്ചു; ’15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണം

ബാംഗ്ലൂർ .: രാഷ്ട്രീയ നാടകത്തിനൊടുവിൽ കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിഎസ് യെദ്യൂരപ്പയെ ഗവര്‍ണര്‍ ക്ഷണിച്ചു. 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ വാജുഭായ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ കന്നഡ നാട്ടില്‍ അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങള്‍ക്ക് നിര്‍ണായക ഘട്ടത്തില്‍ എത്തി.

ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിയമവഴി തേടാന്‍ കോണ്‍ഗ്രസും ജെഡിഎസും തീരുമാനിച്ചതോടെ രാഷ്ട്രീയ ഏറ്റുമുട്ടലിന് കളമൊരുങ്ങുമെന്ന് തീര്‍ച്ച. രാഷ്ട്രപതിയെ കാണാനും കോണ്‍ഗ്രസ്–ജെഡിഎസ് സംഘം ആലോചന തുടങ്ങി. സുപ്രീംകോടതി വിധികളുടെ പകര്‍പ്പ് കോണ്‍ഗ്രസും ജെഡിഎസും ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു.b668e5f3ce57fd96ed1cb34037454df7

ഒപ്പം 117 എംഎല്‍എമാരുടെ പിന്തുണ ബോധ്യപ്പെടുത്തി. ഇതെല്ലാം തള്ളിയാണ് ഗവര്‍ണറുടെ തീരുമാനം.നാളെ രാവിലെ ഒമ്പതിന് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യും. ഏറ്റവും വലിയ ഒറ്റകക്ഷിയെ ക്ഷണിക്കാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രാജ് ഭവനിലാണ് സത്യപ്രതിജ്ഞ നടക്കുക.

നേരത്തെ മുഖ്യമന്ത്രിയായി യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ട്വീറ്റ് കര്‍ണാടക ബിജെപി ഘടകവും എംഎല്‍എ സുരേഷ് കുമാറും ആ ട്വീറ്റ് പിന്‍വലിച്ചിരുന്നു. രാജ്ഭവനില്‍ നിന്ന് ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് വരാത്തതിനാലാണ് ട്വീറ്റ് പിന്‍വലിച്ചതെന്ന് ബിജെപി നല്‍കിയ വിശദീകരണം. ഗവര്‍ണര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച ഉടന്‍ വീണ്ടും സത്യപ്രതിജ്ഞ സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.കര്‍ണാടകത്തില്‍ അധികാരത്തിനായി പോര്‍മുഖങ്ങള്‍ തുറന്ന് പാര്‍ട്ടികള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് സുപ്രധാന വഴിത്തിരിവ്. 100 കോടിയും മന്ത്രിപദവിയും ബിജെപി വാഗ്ദാനം ചെയ്തെന്ന‌തടക്കം ആരോപണം ഉയര്‍ന്ന പകലിനൊടുവിലാണ് തീരുമാനം.

Latest
Widgets Magazine