അനാഥയെ വിവാഹം കഴിക്കണമെന്ന് യുവാവിന്റെ ആഗ്രഹം മുതലെടുത്തു; മകളുടെ ഫോട്ടോ കാണിച്ച് പണം തട്ടിയ ദമ്പതികള്‍ അറസ്റ്റില്‍

അരീക്കോട്: അനാഥയും നിര്‍ധനയുമായ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം പറഞ്ഞ കച്ചവടക്കാരനായ യുവാവിനെ തെറ്റിദ്ധരിപ്പിച്ച് 11 ലക്ഷം തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം വര്‍ക്കല വെട്ടൂര്‍ സ്വമദശി ചിറ്റിലക്കാട് വീട്ടില്‍ ബൈജു നസീര്‍ (42), ഭാര്യ വര്‍ക്കല താഴെ വെട്ടൂര്‍ തെങ്ങറ റാഷിദ മന്‍സിലില്‍ റാഷിദ (38) എന്നിവരാണ് അറസ്റ്റിലായത്. അരീക്കോട് കടുങ്ങല്ലൂരില്‍ കച്ചവടക്കാരനായ മേലെപുരയ്ക്കല്‍ പുളിയക്കോട് അബ്ദുള്‍ വാജിദാണ് പരാതി നല്‍കിയത്.

അനാഥാലയത്തില്‍ കഴിയുന്ന രോഗിയായ യുവതിയെന്ന് പറഞ്ഞാണ് റാഷിദ വാജിദുമായി സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടത്. മകളുടെ ചിത്രമാണ് അവര്‍ അതിലൂടെ കാണിച്ചത്. താന്‍ തൃശൂരിലെ അനാഥാലയത്തില്‍ കഴിയുകയാണെന്നും രോഗിയാണെന്നുമാണ് പരിചയപ്പെടുത്തിയത്. സഹതാപം തോന്നിയ വാജിദ് 2021 മുതല്‍ പത്തു മാസങ്ങളിലായി 11 ലക്ഷം രൂപ റാഷിദയുടെ അക്കൗണ്ടിലേക്ക് അയച്ച നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, വിവാഹ കാര്യം പറയുമ്പോള്‍ നേരില്‍ കാണാന്‍ സമ്മതിക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് അക്കൗണ്ടിലൂടെ മേല്‍വിലാസം കണ്ടെത്തി നടത്തിയ അന്വേഷണത്തില്‍ കബളിക്കപ്പെട്ട വിവരമറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി ദമ്പതികളെ പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ റാഷിദയ്‌ക്കൊപ്പം ഭര്‍ത്താവ് ബൈജുവിനും പങ്കുണ്ടെന്ന് തെളിഞ്ഞതോടെയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

Top