ഗുജറാത്ത് തീരത്ത് 11 പാക് ബോട്ടുകള്‍ പിടികൂടി

കച്ച്: ഗുജറാത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ച പാക്കിസ്താനില്‍ നിന്നുള്ള 11 മത്സ്യബന്ധന ബോട്ടുകള്‍ അതിര്‍ത്തി രക്ഷാ സേന പിടികൂടി. ഭുജിന് സമീപം പാകിസ്താന്‍ അതിര്‍ത്തിയിലെ ഹരാമിനല്ലയില്‍ രാത്രി പെട്രോളിങ്ങിനിടെയാണ് ബോട്ടുകള്‍ കണ്ടെത്തിയത്.

ബോട്ടിലെത്തിയവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രക്ഷപ്പെട്ടവരെ കണ്ടെത്താന്‍ വ്യോമസേനാ ഹെലികോപ്ടറില്‍ കമാന്‍ഡോകളെ ഇറക്കിയതായി ബി.എസ്.എഫ്. വ്യകതമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കമാന്‍ഡോകള്‍ മൂന്ന് ഗ്രൂപ്പുകളായാണ് തെരച്ചില്‍ നടത്തുന്നത്. കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ പ്രദേശമാണിത്. ബോട്ടിലെത്തിയവര്‍ സേനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് രക്ഷപ്പെട്ടെന്നാണ് നിഗമനം.

Top