തോട്ടട ജിഷ്ണു കൊലപാതകം: ജിഷ്ണുവിന്റെ സുഹൃത്ത് അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ തോട്ടടയില്‍ വിവാഹഘോഷയാത്രയ്ക്കിടെ ബോംബെറിഞ്ഞ് യുവാവ് കൊലപ്പെട്ട സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി അസിസ്റ്റന്റ് കമ്മിഷണര്‍ പി.പി. സദാനന്ദന്‍ അറിയിച്ചു. കൊലപാതകം, സ്ഫോടകവസ്തു കൈകാര്യം ചെയ്യല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഏച്ചൂര്‍ സ്വദേശിയും ജിഷ്ണുവിന്റെ സുഹൃത്തുമായ പി. അക്ഷയെയാണ് അറസ്റ്റിലായത്.

ബോംബുണ്ടാക്കിയ ആള്‍ ഉള്‍പ്പെടെ മറ്റ് മൂന്നു പേര്‍ എടക്കാട് പോലീസിന്റെ കസ്റ്റഡിയിലാണ്. സി.കെ. റിജുല്‍, സനീഷ്, ജിജില്‍ എന്നിവരാണ് കസ്റ്റഡിയില്‍. ബോംബെറിഞ്ഞ മിഥുന്‍ എന്നയാളെ ഇതുവരെ കിട്ടിയില്ല. തിരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട ജിഷ്ണുവിനും ഇപ്പോള്‍ പിടിയിലായ അക്ഷയ്ക്കും ഒളിവിലുള്ള മിഥുനും ബോംബിന്റെ കാര്യം അറിയാമായിരുന്നെന്നാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏറുപടക്കം വാങ്ങി സ്ഫോടക വസ്തുക്കള്‍ ചേര്‍ത്താണ് നാടന്‍ ബോംബുണ്ടാക്കിയത്. സംഘമെത്തിയ ടെംപോ ട്രാവലറിനായും പരിശോധന നടക്കുകയാണ്. അസിസ്റ്റന്റ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ എടക്കാട് സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം ജിഷ്ണുവിന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് നടക്കും.

Top