ലൈംഗിക ബന്ധത്തിലൂടെ മാനസിക പിരിമുറുക്കം മറികടക്കാം

കൊച്ചി:സെക്‌സിലൂടെ മാനസിക പിരിമുറുക്കം മറികടക്കാം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന രാസവസ്തുക്കളാണ് എന്‍ഡോര്‍ഫിനുകള്‍. ഇവ വേദനകളെയും ഉല്‍കണ്ഠകളെയും അലിയിച്ചുകളുയുന്നു.ടെന്‍ഷനും ഉത്കണ്ഠയും അകറ്റി ശരീരത്തിനു മനസിനും റിലാക്‌സേഷന്‍ ലഭിക്കാന്‍ ലൈംഗികത നല്ല മരുന്നാണ്. സെക്‌സിലേര്‍പ്പെടുമ്പോള്‍ ശ്വാസോച്ഛ്വാസവും രക്തയോട്ടവും കൂടുന്നു. ഇതിന്റെ ഫലമായി ശരീരത്തിന് ഉണര്‍വും ഉണ്മേഷവും ലഭിക്കുന്നു. ശ്വാസകോശങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ധിക്കുന്നു.

ലൈംഗികാവയവങ്ങളിലേക്ക് രക്തത്തിന്റെ ഒഴുക്ക് കൂടുന്നു. രതിമൂര്‍ച്ഛയിലെത്തുമ്പോള്‍ ശരീരത്തിന്റെ ഓരോ അണുവിലും രക്തം നിറഞ്ഞൊഴുകുന്നു. തീര്‍ന്നില്ല, ഹോര്‍മോണുകളുടെ വലിയ വേലിയേറ്റവും ഇതേസമയം ശരീരത്തില്‍ നടക്കുന്നു. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന രാസവസ്തുക്കളാണ് എന്‍ഡോര്‍ഫിനുകള്‍. ഇവ വേദനകളെയും ഉല്‍കണ്ഠകളെയും അലിയിച്ചുകളുയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ എന്‍ഡോര്‍ഫിനുകള്‍ക്ക് മണിക്കൂറുകളോളം വേദനാ സംഹാരികളായി പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്. യോഗ, മെഡിറ്റേഷന്‍, വ്യായാമം തുടങ്ങിയവ ചെയ്തു കഴിയുമ്പോള്‍ ശരീരത്തിനു ലഭിക്കുന്ന അതേ റിലാക്‌സേഷന്‍ ആണ് എന്‍ഡോര്‍ഫിനുകള്‍ ഉത്പാദിപ്പിക്കപ്പെടുമ്പോഴും കിട്ടുന്നത്. എന്നാല്‍ ആരോഗ്യകരമായ ലൈംഗികതയിലൂടെ മാത്രമേ ഈ നേട്ടങ്ങള്‍ ലഭിക്കുകയുള്ളൂ. തുറന്ന മനസോടെ വേണം പങ്കാളിമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍.

1. എത്രയും വേഗം രതിമൂര്‍ച്ഛയിലെത്തണം എന്നുവിചാരിച്ച് ഒരിക്കലും സെക്‌സിലേര്‍പ്പെടരുത്. പരമാവധി സമയം ഫോര്‍പ്ലേയില്‍ ഏര്‍പ്പെടുന്നത് ലൈംഗികത കൂടുല്‍ ആസ്വാദ്യകരമാക്കാന്‍ സഹായിക്കും. പങ്കാളികള്‍ ഇരുവരും തങ്ങളുടെ ലൈംഗിക താല്‍പര്യങ്ങള്‍ തുറന്നു പറയുക. ലൈംഗികതയില്‍ വ്യത്യസ്ത പൊസിഷനുകളും പരീക്ഷിക്കാവുന്നതാണ്.

2. പങ്കാളികള്‍ ഒരുമിച്ച് രതിമൂര്‍ച്ഛയിലെത്താന്‍ ശ്രമിക്കുക. ഇതിനായി ലൈംഗികവേഴ്ചക്കിടെ പങ്കാളികള്‍ ഇരുവരും ആശയവിനിമയം നടത്തുക. ലിംഗ – യോനി സംയോഗം ലൈംഗികതയിലെ അവസാന ഘട്ടമാണെന്ന് തിരിച്ചറിയുക.

3. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മണിക്കൂറുകള്‍ മുമ്പുതന്നെ അതിനായുള്ള തയാറെടുപ്പുകള്‍ നടത്താവുന്നതാണ്. മനസുകൊണ്ടു ശരീരംകൊണ്ടും ഒരുങ്ങിയുള്ള ഇണചേരല്‍ കൂടുതല്‍ ആസ്വാദ്യകരമാകും. ചെറിയ പിണക്കങ്ങള്‍ പറഞ്ഞു തീര്‍ക്കണം. പങ്കാളിയോട് മധുരമായി സംസാരിക്കുകയും സ്‌നേഹ സമ്മാനങ്ങള്‍ പങ്കുവയ്ക്കുകയും വേണം. മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനൊപ്പം ദാമ്പത്യബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും ഹൃദ്യമായ ലൈംഗികത സഹായിക്കും

Top