ഗുജറാത്ത് തീരത്ത് പാക് ബോട്ടുകള്‍: ആറ് പാകിസ്താന്‍ സ്വദേശികള്‍ പിടിയില്‍

കച്ച്: ഗുജറാത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ച പാക്കിസ്താനില്‍ നിന്നുള്ള 11 മത്സ്യബന്ധന ബോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ ആറ് പാകിസ്താന്‍ സ്വദേശികള്‍ പിടിയില്‍. ബി.എസ്.എഫ്. ഗുജറാത്തും പോലീസും വ്യോമസേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആറുപേരെ കസ്റ്റഡിയിലെടുത്തത്.

ബുധനാഴ്ചയാണ് ഗുജറാത്തിലെ ബുജ് തീരത്തെ കടലിടുക്കില്‍ 11 ബോട്ടുകള്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാപക തെരച്ചില്‍ നടത്തുകായയിരുന്നു അധികൃതര്‍. തെരച്ചില്‍ തുടരുകയാണ്. മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top