പവന് 400 രൂപ; റെക്കോര്‍ഡ് വിലയില്‍ നിന്ന് കൂപ്പുകുത്തി സ്വര്‍ണവില

കൊച്ചി: കുതിച്ചു കയറിയ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. രണ്ടു ദിവസമായി റെക്കോഡ് വിലയില്‍ തുടരുകയായിരുന്നു സ്വര്‍ണം ഇന്ന് പവന് 400 രൂപ കുറഞ്ഞ് 37,040 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 4,630 രൂപയുമായി വില ഇടിഞ്ഞു. രണ്ടു ദിവസമായി പവന് 37,440 രൂപയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ശനിയാഴ്ച 800 രൂപ വര്‍ധിച്ചിരുന്നു.

ഈ മാസം ആദ്യം ആഴ്ചയിലെ നാല് ദിവസങ്ങളില്‍ സ്വര്‍ണവില 560 രൂപ ഉയര്‍ന്നിരുന്നു. ഒന്ന്, രണ്ടു തീയതികളിലെ 35,920 രൂപയാണ് മാസത്തെ താഴ്ന്ന നിരക്ക്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 1,853.81 രൂപയിലാണ് വ്യാപാരം. റക്ഷ്യ- ഉക്രൈന്‍ സംഘര്‍ഷാവസ്ഥ സ്വര്‍ണത്തേയും ബാധിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞദിവസം സ്വര്‍ണം ഔണ്‍സിന് 1823.28 ഡോളറായിരുന്നു വില. പലിശ നിരക്ക് ഉയര്‍ത്താനുള്ള യു.എസ്. ഫെഡ് റിസര്‍വ് നയവും് സ്വര്‍ണ വിലയെ ബാധിച്ചു. ഈ മാസം തുടക്കത്തില്‍ മാറ്റമില്ലാതെ തുടങ്ങിയ സ്വര്‍ണവില പിന്നീട് കുതിച്ചുയരുകയായിരുന്നു.

Top