പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; നഷ്ടപരിഹാരത്തുകഅഞ്ച് ലക്ഷം തട്ടിയെടുത്ത പിതാവ് അറസ്റ്റില്‍

മൈസൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കുകയും സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയ അഞ്ചു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത പിതാവ് അറസ്റ്റില്‍. മൈസൂര്‍ ജില്ലയിലെ ഹുന്‍സൂര്‍ താലൂക്കിലാണ് സംഭവം.

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാളെ സര്‍ക്കാര്‍ സഹായം തട്ടിയെടുത്ത കേസിലും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇയാളെ 2019ല്‍ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പെണ്‍കുട്ടിക്ക് കര്‍ണാടക സര്‍ക്കാര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുകയും പെണ്‍കുട്ടിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. എന്നാല്‍, ജാമ്യത്തിലിറങ്ങിയ പ്രതി ഭാര്യയെ തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ടിലേക്ക് മാറ്റി നല്‍കണമെന്ന് പറയുകയായിരുന്നു.

ഭാര്യ ബാങ്കിലെത്തി അന്വേഷിച്ചപ്പോള്‍ തട്ടിപ്പ് തിരിച്ചറിഞ്ഞ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നാലെ പ്രതിയെ ഹുന്‍സൂര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Top