ബ്ലേഡ് മാഫിയയുടെ ഭീഷണി; കണ്ണൂരില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

കണ്ണൂര്‍: ബ്ലേഡ് മാഫയയുടെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. സാമ്പത്തിക ഇടപാടില്‍ ബ്ലേഡ് മാഫിയയുടെ ഭീഷണിയുണ്ടെന്ന് ആതമഹത്യാക്കുറിപ്പെഴുതി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പാനൂര്‍ വൈദ്യര്‍ പീടിക കൂറ്റേരി കനാല്‍ റോഡിലെ മൊട്ടമ്മല്‍ റീന(45)യാണ് മരിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. പാനൂര്‍ താഴെ പൂക്കോത്തെ ടി.വി.എസ്. ഷോറൂമിലെ ജീവനക്കാരിയായിരുന്നു റീന. സാമ്പത്തിക ഇടപാടുകളെത്തുടര്‍ന്ന് ബ്ലേഡ് മാഫിയാ സംഘം ഷോറൂമില്‍ കയറി ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top