യെമനില്‍ അഞ്ച് യു.എന്‍. ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയി

യുണൈറ്റഡ് നേഷന്‍സ്: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യെമനില്‍ അഞ്ച് ഐക്യരാഷ്ട്ര സംഘടനാ ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയി. തെക്കന്‍ യെമനിലെ അബ്യാനില്‍ വെള്ളിയാഴ്ച്ചയാണ് സംഭവമെന്ന് യു.എന്‍. അധികൃതര്‍ അറിയിച്ചു.

ഏനിലേക്ക് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥരെ ഹുതി വിമതരാണ് തട്ടിക്കൊണ്ടു പോയതെന്നാണ് സംശയം. ഇവരെ മോചിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് യു.എന്‍. വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനിടെ അബുദാബിയെ ലക്ഷ്യം വച്ച് ഹുതി വിമതരുടെ ആക്രമണം ആവര്‍ത്തിക്കുന്നതിനിടെ യു.എ.ഇയില്‍ അമേരിക്കന്‍ പോര്‍വിമാനങ്ങളെത്തി. എഫ്. 22 യുദ്ധ വിമാനങ്ങള്‍ ശനിയാഴ്ചയാണ് യു.എ.ഇ. വ്യോമത്താവളത്തിലെത്തിയത്.

Top