പാലക്കാട്: ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതക കാരണം രാഷ്ട്രീയം വിരോധമെന്നാണ് കുറ്റപത്രം. കേസില്‍ 20 പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. എസ്.ഡി.പി.ഐ. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ പിടിയിലായ 10 പേര്‍ക്കെതിരെയാണ് കുറ്റപത്രം.
ആയിരത്തിലേറെ ഫോണ്‍ കോള്‍ രേഖകളും സി.സി.ടിവി തെളിവുകളും അടങ്ങുന്നതാണ് കുറ്റപത്രം. കേസില്‍ നേരിട്ട് പങ്കുള്ള 5 പേരടക്കം 11 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. നവംബര്‍ 15നാണ് സഞ്ജിത്തിനെ നടുറോഡില്‍ ഭാര്യയുടെ കണ്‍മുന്നില്‍ വെട്ടി കൊലപ്പെടുത്തിയത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


