പതിനഞ്ച്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; തീകൊളുത്തി കൊല്ലാനും ശ്രമം; വധശിക്ഷയെ പേടിക്കാതെ ദുഷ്ടന്മാര്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ കൗമാരക്കാരിക്ക് നേരെ ആക്രമണം. രണ്ടു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. പതിനഞ്ചുകാരിയെ പിന്നീട് തീകൊളുത്തി കൊലപ്പെടുത്താനും ശ്രമം നടന്നു. പെണ്‍കുട്ടി ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മധ്യപ്രദേശിലെ സാഗര്‍ സിറ്റിയിലാണ് സംഭവം.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികളില്‍ ഒരാളെ അറസ്റ്റു ചെയ്തു. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. രാജ്യത്ത് ബലാത്സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ മുന്നില്‍ മധ്യപ്രദേശ് ആണെന്ന് കഴിഞ്ഞ ദിവസം ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യുറോ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 2016ല്‍ രാജ്യത്ത് നടന്ന 38,947 മാനഭംഗക്കേസുകളില്‍ മധ്യപ്രദേശില്‍ മാത്രം 4,882 എണ്ണമാണ്.

സംസ്ഥാനത്ത് 12 വയസ്സോ അതിനു താഴെയോ പ്രായമുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷയോ ജീവപര്യന്തമോ, കുറഞ്ഞത് 14 വര്‍ഷം തടവുശിക്ഷയോ ഉറപ്പാക്കുന്ന നിയമം തിങ്കളാഴ്ച നിയമസഭ പാസാക്കിയിരുന്നു.

Top