ഹിജാബ് വിവാദം: കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച തുറക്കും

കര്‍ണാടക: ഹിജാബ് വിവാദങ്ങളെത്തുടര്‍ന്ന് അടച്ച കര്‍ണാടകയിലെ ഒന്നുമുതല്‍ പത്തു വരെയുള്ള സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കും. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ഈ മാസം 14ന് വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കും.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ അധ്യക്ഷതയില്‍ നടത്തിയ യോഗത്തിലാണ് തീരുമാനം.സ്‌കൂളുകളില്‍ അനിഷ്ട സംഭവങ്ങളുണ്ടാകില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ സമാധാന യോഗങ്ങള്‍ വിളിക്കണമെന്നും ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്. സ്‌കൂളുകള്‍ തുറക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല വിധി പുറപ്പെടുവിച്ചിരുന്നു.

Top