മൂവാറ്റുപുഴ: ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഭര്‍ത്താവ് ഈസ്റ്റ് പായിപ്ര പാമ്പക്കുടചലില്‍ അലി(47)യെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കിനെത്തുടര്‍ന്ന് പ്രതിയുമായി പിണങ്ങി താമസിക്കുകയായിരുന്ന ഭാര്യയെ തൊഴിലിടത്തിലെത്തി കത്തിക്ക് കുത്തി കൊലപ്പെടുത്താന്‍ ഇയാള്‍ ശ്രമിക്കുകയായിരുന്നു.
ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കാണ് സംഭവം. രണ്ടാര്‍കരയിലെ പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഷെറീനയുടെ തോളിന്റെ ഭാഗത്താണ് കുത്തേറ്റത്. പിന്നാലെ ഒളിവിലായിരുന്ന പ്രതിയെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു.
രണ്ടാര്‍കരയില്‍ വീട് വാടകയ്‌ക്കെടുത്ത് മക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു ഷെറീന. തൊഴിലിടത്ത് തിരിച്ചറിയാനാകാത്ത വിധം മാസ്‌ക് ധരിച്ചാണ് ഭര്‍ത്താവെത്തി ആക്രമിച്ചത്. ഓടി രക്ഷപ്പെട്ട ഇയാള്‍ ഫോണും ഓഫാക്കിയിരുന്നു.


